Recent Posts

മലമ്പുഴ ജലസേചന കനാലുകള്‍ നവീകരിക്കുന്നു; 200 കോടിയുടെ പദ്ധതിക്ക് അനുമതി

പാലക്കാട്: മലമ്പുഴ ജലസേചന പദ്ധതിയുടെ ഭാഗമായ കനാലുകള്‍ നവീകരിക്കാന്‍ 200 കോടിയുടെ പദ്ധതിക്ക് ഭരണാനുമതിയായി. കൃഷി വകുപ്പ് ലോകബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന കേരപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കനാലുകള്‍ നവീകരിക്കുക. ടെന്‍ഡര്‍ നടപടികള്‍ കൂടി പൂര്‍ത്തിയാകുന്ന മുറയ്ക്ക് നിര്‍മ്മാണ പ്രവൃത്തികളുള്‍പ്പെടെയുള്ളവ ആരംഭിക്കും. ടൂറിസ്റ്റുകളുടേയും റീല്‍സ് എടുക്കുന്നവരുടേയുമെല്ലാം ഇഷ്ട ലൊക്കേഷനായ പഴയ ബ്രിട്ടീഷ് പാലം ബലപ്പെടുത്തുന്ന നടപടികളും പദ്ധതിയുടെ ഭാഗമായി നടക്കും. ജലസേചന വിഭാഗത്തിനാണ് പദ്ധതിയുടെ നിര്‍മ്മാണച്ചുമതല. മലമ്പുഴ ഡാമില്‍ നിന്ന് ഇടതു, വലതുകര …

Read More »

KSEBയില്‍ അപ്രന്റീസ് ട്രെയിനി ഒഴിവ്

പാലക്കാട്: KSEB പാലക്കാട് ഇലക്ട്രിക്കല്‍ സര്‍ക്കിളിനു കീഴിലുള്ള വിവിധ സെക്ഷന്‍ ഓഫീസുകളിലെ അപ്രന്റീസ് ട്രെയിനി ഒഴിവുകളിലേക്ക് ITI ഇലക്ട്രിഷ്യന്‍ യോഗ്യതയുള്ളവരെ ആവശ്യമുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ കേരള സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള RI സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495877692 9746073713  

Read More »

വേറിട്ട അനുഭവമായി എലപ്പുള്ളി മാരുതി ഗാര്‍ഡന്‍സിലെ ഭിന്നശേഷിക്കാരുടെ കുടുംബ സംഗമം

എലപ്പുള്ളി: വേറിട്ട അനുഭവമായി എലപ്പുള്ളി മാരുതി ഗാര്‍ഡന്‍സില്‍ സംഘടിപ്പിച്ച ഭിന്നശേഷിക്കാരുടെ കുടുംബ സംഗമം. കര്‍ഷകശ്രീ ഭുവനേശ്വരി അമ്മയുടെയും സ്നേഹതീരം പാലിയേറ്റീവ് കെയറിന്റെയും സംഘാടനത്തിലായിരുന്നു കുടുംബസംഗമം. പുനര്‍ജനി ഭിന്നശേഷിക്കാരുടെ കൂട്ടായ്മയിലെ അംഗങ്ങളും അവരുടെ കുടുംബവുമാണ് പരിപാടിയില്‍ പങ്കെടുത്തത്. കിടപ്പു രോഗികളുടേയും തളര്‍ന്നു കിടക്കുന്ന ആളുകളുടേയും മാനസികോല്ലാസവും സന്തോഷവും ലക്ഷ്യമിട്ടാണ് പരിപാടി നടത്തുന്നത്. എല്ലാ വര്‍ഷവും പരിപാടി സംഘടിപ്പിക്കാറുണ്ട്. ജില്ലാ ജഡ്ജ് ടി.ഇന്ദിര, എസ്.പി രാധാകൃഷ്ണന്‍, എക്സൈസ് എസ്.പി സതീഷ്, പുതുശ്ശേരി പഞ്ചായത്ത് …

Read More »