Recent Posts

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; 24 ലക്ഷം പേര്‍ പുറത്ത്

പാലക്കാട്: സംസ്ഥാനത്തെ എസ്ഐആര്‍ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ അറിയിച്ചു. https://voters.eci.gov.in/ എന്ന വെബ്‌സൈറ്റിലാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. കരട് പട്ടികയുടെ അച്ചടിച്ച പതിപ്പ് രാഷ്ട്രീയപാര്‍ട്ടികള്‍ക്കു കൈമാറിയിട്ടുണ്ട്. 2002-ന് ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് ഇത്രയും വിപുലമായ രീതിയില്‍ വോട്ടര്‍ പട്ടിക പരിഷ്‌ക്കരിക്കുന്നത്. ആകെ 2,54,42,352 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. ഇതില്‍ 1,23,83,341 പേര്‍ പുരുഷന്മാരാണ്. 1,30,58,731 സ്ത്രീകളും 280 …

Read More »

ആള്‍ക്കൂട്ട കൊലപാതകം: പ്രതികള്‍ക്കെതിരെ ആള്‍ക്കൂട്ട കൊലപാതകം, എസ്‌സി-എസ്ടി വകുപ്പുകള്‍ ചുമത്തി; 2 പേര്‍ കൂടി അറസ്റ്റില്‍

പാലക്കാട്: അട്ടപ്പള്ളത്ത് അതിഥിത്തൊഴിലാളിയെ ആല്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഗുരുതര വകുപ്പുകള്‍ ചുമത്തി. ആള്‍ക്കൂട്ട കൊലപാതകം, എസ്‌സി-എസ്ടി വകുപ്പുകളാണ് (ഭാരതീയ ന്യായ സംഹിത 103 (2)) പ്രതികള്‍ക്കെതിരെ ചുമത്തിയത്. മരിച്ച ഛത്തീസ്ഗഡ് സ്വദേശി രാംനാരായണ്‍ ഭാഗേലിന്റെ കുടുംബത്തിന്റേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും കടുത്ത സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് സംഭവമുണ്ടായി 7 ദിവസം കഴിഞ്ഞാണ് കടുത്ത വകുപ്പുകള്‍ ചുമത്തുന്നത്. കേസില്‍ 2 പേരെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. അട്ടപ്പള്ളം സ്വദേശികളായ ജഗദീഷ്, വിനോദ് എന്നിവരാണ് അറസ്റ്റിലായത്. …

Read More »

കോഴിവില കൂടും; തമിഴ്‌നാട്ടിലെ കോഴി കര്‍ഷകര്‍ സമരത്തിലേക്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ കോഴി കര്‍ഷകര്‍ ജനുവരി ഒന്നുമുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ കേരളത്തിലുള്‍പ്പെടെ കോഴി വില കൂടിയേക്കും. പൗള്‍ട്രി ഫാമുകള്‍ക്കു വേണ്ടി കോഴികളെ വളര്‍ത്തി നല്‍കുന്ന കര്‍ഷകരാണ് സമരം പ്രഖ്യാപിച്ചത്. കോഴി വളര്‍ത്തലിനുള്ള പ്രതിഫലം കൂട്ടണമെന്നാണ് കര്‍ഷകരുടെ ആവശ്യം. വന്‍കിട ഫാമുകള്‍ക്ക് കോഴികളെ നല്‍കുമ്പോള്‍ കിലോഗ്രാമിന് 6.5 രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഇത് 20 രൂപയായി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം.

Read More »