Recent Posts

ആറ്റിങ്ങല്‍ സ്വദേശിക്കും അമീബിക് മസ്തിഷ്‌ക ജ്വരം; സ്ഥിരീകരിച്ചത് കാലിന് പരിക്കേറ്റ് ചികിത്സ തേടുന്നതിനിടെ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ആറ്റിങ്ങല്‍ കൊടുമണ്‍ സ്വദേശിയായ 57 വയസ്സുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. കാലിന് പരിക്കേറ്റ് ചികിത്സ തേടുന്നതിനിടെ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. എന്നാല്‍ എവിടെ നിന്നാണ് രോഗബാധയെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. കാലിന് പരിക്കേറ്റ് വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ ഇയാള്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും രോഗം കണ്ടെത്തുകയുമായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇയാള്‍ …

Read More »

സംസ്ഥാനത്ത് രണ്ട് കമ്പനികളുടെ ചുമയ്ക്കുള്ള മരുന്നുകള്‍ നിരോധിച്ചു; കൈവശമുള്ളവര്‍ ഉപയോഗിക്കരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കമ്പനികളുടെ മരുന്നുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്. തമിഴ്‌നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മുഴുവന്‍ മരുന്നുകളും ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റെഡ്‌നെക്‌സ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ചുമയ്ക്കുള്ള മരുന്നുമാണ് നിരോധിച്ചത്. ഈ മരുന്നുകളുടെ വില്‍പനയും വിതരണവും ഉപയോഗവും പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു. ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ലൈസന്‍സ് മരവിപ്പിക്കാനുള്ള നടപടികള്‍ തമിഴ്‌നാട് ഡ്രഗ്‌സ് കണ്‍ട്രോളര്‍ എടുത്ത സാഹചര്യത്തിലാണ് കമ്പനിയുടെ എല്ലാ മരുന്നുകളുടേയും വിതരണമുള്‍പ്പെടെ സംസ്ഥാനത്ത് …

Read More »

ശബരിമലയിലെ സ്വര്‍ണം പൂശിയ ശില്‍പ്പങ്ങള്‍ ചെമ്പായി മാറിയ സംഭവം; രേഖകള്‍ തിരുത്തിയ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി മോഷണം പോയതുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. മുരാരി ബാബുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടന്ന ദേവസ്വം ബോര്‍ഡിന്റെ യോഗത്തിലാണ് സുപ്രധാന തീരുമാനം. മുരാരി ബാബുവിന് പിഴവ് സംഭവിച്ചു എന്ന് വിലയിരുത്തിയാണ് നടപടി. നിലവില്‍ ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മീഷ്ണറാണ്. 2019ല്‍ ദ്വാരപാലക ശില്‍പത്തിലെ പാളി സ്വര്‍ണം ആയിരുന്നെങ്കിലും അത് ചെമ്പാക്കി മാറ്റിയുള്ള രേഖ ഇറക്കിയത് മുരാരി ബാബു അഡ്മിനിസ്‌ട്രേറ്റീവ് …

Read More »