Recent Posts

കോഴിക്കോട് നടുറോഡില്‍ പോത്ത് വിരണ്ടോടി; രണ്ടുപേര്‍ക്ക് കുത്തേറ്റു

കോഴിക്കോട്: നടക്കാവില്‍ വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തില്‍ രണ്ട്‌പേര്‍ക്ക് പരിക്ക്. ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന യാത്രക്കാരിയേയും കാല്‍നട യാത്രക്കാരനുമാണ് പോത്തിന്റെ കുത്തേറ്റത്. നഗരമധ്യേ നടക്കാവ് സിഎച്ച് ക്രോസ് റോഡില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ഏറെ നേരം നഗരത്തില്‍ പരിഭ്രാന്തി പരത്തിയ പോത്തിനെ സാഹസികമായി ഫയര്‍ഫോഴ്‌സ് കീഴ്‌പ്പെടുത്തി. പോത്തിന്റെ ആക്രമണത്തില്‍ വാഹനങ്ങള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. റെസ് ക്യു നെറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ചാണ് പോത്തിനെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സാഹസികമായി തളച്ചത്.  

Read More »

ഹമ്പട പൊന്നോ! 90000 കടന്ന് സ്വര്‍ണവില

പാലക്കാട്: സംസ്ഥാനത്ത് 90000 കടന്ന് സ്വര്‍ണവില കുതിക്കുന്നു. ഒരാഴ്ചക്കിടെ 4000 രൂപയിലധികമാണ് വര്‍ധിച്ചത്. ബുധനാഴ്ച ഗ്രാമിന് 105 രൂപയും പവന് 840 രൂപ വര്‍ദ്ധിച്ച് 90320 രൂപയിലെത്തി. അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിയാണ് സമീപകാലത്തെ വില വര്‍ധനവിന് കാരണമായി വിപണി വിദഗ്ദര്‍ പറയുന്നത്. രാജ്യാന്തര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 4020 ഡോളറായി. 2025 തുടക്കത്തില്‍ ഇത് 2500 ഡോളറായിരുന്നു. സ്വര്‍ണവില ഇതേ രീതിയില്‍ മുന്നോട്ട് പോയാല്‍ അടുത്ത് …

Read More »

ഭൂട്ടാന്‍ കാര്‍ കടത്ത്: പൃഥ്വിരാജിന്റേയും ദുല്‍ഖറിന്റേയും വീടുകളില്‍ വീണ്ടും പരിശോധന

കൊച്ചി: ഭൂട്ടാന്‍ കാര്‍ കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപകമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) പരിശോധന നടത്തുന്നു. സിനിമ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ വീടുകളില്‍ കസ്റ്റംസിനു പുറമേ ഇഡിയുടെ പരിശോധനയും നടക്കുകയാണ്. മമ്മൂട്ടി ഹൗസ്, മമ്മൂട്ടിയും ദുല്‍ഖറും താമസിക്കുന്ന ഇളംകുളത്തെ പുതിയ വീട്, ദുല്‍ഖറിന്റെ ചെന്നൈയിലെ വീട്, പൃഥ്വിരാജിന്റെ വീട്, അമിത് ചക്കാലക്കലിന്റെ കടവന്ത്രയിലെ വീട് തുടങ്ങി 17 സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന. അഞ്ച് ജില്ലകളിലായി വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. …

Read More »