Recent Posts

മണ്ണാര്‍ക്കാട്ട് കളിക്കുന്നതിനിടെ ഒന്നര വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു

പാലക്കാട്: മണ്ണാര്‍ക്കാട് കച്ചേരിപ്പറമ്പില്‍ ഒന്നര വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. കച്ചേരിപ്പറമ്പ് നെട്ടന്‍ കണ്ടന്‍ മുഫീതയുടേയും മുഹമ്മദ് ഫാസിലിന്റേയും മകന്‍ ഏദന്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് വീട്ടില്‍ കളിക്കുന്നതിനിടെ കിണറ്റില്‍ വീഴുകയായിരുന്നു. അടുക്കളയോട് ചേര്‍ന്നുള്ള ചെറിയ ആള്‍മറയുള്ള കിണറ്റിലാണ് വീണത്. ചെറിയ ആള്‍മറയില്‍ പിടിച്ചു കയറിയപ്പോള്‍ കിണറില്‍ വീഴുകയായിരുന്നു. കുട്ടി കിണറ്റില്‍ വീണതറിഞ്ഞ് അമ്മ എടുത്തു ചാടിയാണ് പുറത്തെടുത്തത്. പിന്നീട് നാട്ടുകാര്‍ ഇരുവരെയും കിണറില്‍ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും …

Read More »

പാലക്കാട് കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം

പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. പുതൂര്‍ തേക്കുവട്ട സ്വദേശിയായ ശാന്തകുമാര്‍ ആണ് മരിച്ചത്. ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ താവളം- മുള്ളി റോഡിലാണ് സംഭവം. കാട്ടാനക്കൂട്ടം റോഡില്‍ നില്‍ക്കുന്നത് ഇദ്ദേഹം കണ്ടിരുന്നില്ല. ശാന്തകുമാറിനെ വണ്ടിയടക്കം ആന ചവിട്ടുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാര്‍ അടുത്തെത്തിയെങ്കിലും കാട്ടാനക്കൂട്ടം സ്ഥലത്ത് നിലയുറപ്പിച്ചതിനാല്‍ അടുത്തേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. ആനക്കൂട്ടം കാടുകയറിയ ശേഷമാണ് ശാന്തകുമാറിനെ ആശുപത്രിയിലേക്ക് മാറ്റിയത്. വീഴ്ചയില്‍ ശാന്തകുമാറിന്റെ വാരിയെല്ല് പൊട്ടുകയും …

Read More »

ആറ്റിങ്ങല്‍ സ്വദേശിക്കും അമീബിക് മസ്തിഷ്‌ക ജ്വരം; സ്ഥിരീകരിച്ചത് കാലിന് പരിക്കേറ്റ് ചികിത്സ തേടുന്നതിനിടെ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ആറ്റിങ്ങല്‍ കൊടുമണ്‍ സ്വദേശിയായ 57 വയസ്സുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. കാലിന് പരിക്കേറ്റ് ചികിത്സ തേടുന്നതിനിടെ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. എന്നാല്‍ എവിടെ നിന്നാണ് രോഗബാധയെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. കാലിന് പരിക്കേറ്റ് വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ ഇയാള്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും രോഗം കണ്ടെത്തുകയുമായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇയാള്‍ …

Read More »