Recent Posts

എലപ്പുള്ളി ഗ്രാമപഞ്ചായത്ത് സിഡിഎസ് ഓഫീസിന് ISO സര്‍ട്ടിഫിക്കറ്റ്; ആഘോഷം സംഘടിപ്പിച്ചു

എലപ്പുള്ളി: എലപ്പുള്ളി ഗ്രാമപഞ്ചായത്ത് സി. ഡി. എസ് ഒഫീസിന് പ്രവര്‍ത്തന സംവിധാനത്തിന്റെ ഗുണമേന്മയ്ക്കുള്ള ഐ.എസ്.ഒ (ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍) സര്‍ട്ടിഫിക്കറ്റ്. സി.ഡി.എസുകളുടെ പ്രവര്‍ത്തനങ്ങളില്‍ സമ്പൂര്‍ണ ഗുണമേന്മ ഉറപ്പു വരുത്തിക്കൊണ്ട് പൊജുജനങ്ങള്‍ക്ക് സംതൃപ്തിയോടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കിയതിനാണ് അംഗീകാരം. ഈ വര്‍ഷം സെപ്തംബറില്‍ സംസ്ഥാനത്തെ 607 സിഡിഎസുകകള്‍ക്ക് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ബാക്കിയുള്ള 463 സിഡിഎസുകള്‍ക്കും കൂടി ഐഎസ്ഒ അംഗീകാരം നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ …

Read More »

സ്വര്‍ണ വിലയിലെ ചാഞ്ചാട്ടം; സ്വര്‍ണപ്പണയ വായ്പകളില്‍ നിബന്ധനകള്‍ കടുപ്പിച്ച് ബാങ്കുകള്‍

പാലക്കാട്: സ്വര്‍ണവില ഏറിയും കുറഞ്ഞും നില്‍ക്കുന്ന പശ്ചാത്തലത്തില്‍ സ്വര്‍ണപ്പണയ വായ്പയില്‍ നിബന്ധനകള്‍ കടുപ്പിച്ച് ബാങ്കുകള്‍. വായ്പ അനുപാതം കുറയ്ക്കുകയും വായ്പ കാലാവധി കുറയ്ക്കുകയും ഉള്‍പ്പെടെയുള്ള നടപടികല്‍ ബാങ്കുകള്‍ സ്വീകരിച്ചു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണത്തിന്റെ മൂല്യത്തിന്മേല്‍ 85 ശതമാനം വരെ വായ്പ അനുവദിക്കാന്‍ റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഉയര്‍ന്ന അനുപാതത്തില്‍ വായ്പ അനുവദിക്കുന്നത് സുരക്ഷിതമല്ലെന്നാണ് ബാങ്കിങ് മേഖലയിലുള്ളവരുടെ കണ്ടെത്തല്‍. നിലവില്‍ സ്വര്‍ണത്തിന്റെ മൂല്യത്തിന്റ …

Read More »

കെ.എസ്.ആര്‍.ടിസി ബഡ്ജറ്റ് ടൂറിസം; നവംബറില്‍ പാലക്കാട് നിന്ന് കൂടുതല്‍ ടൂര്‍ പാക്കേജുകള്‍

പാലക്കാട്: നവംബറില്‍ പാലക്കാട് ഡിപ്പോയില്‍ നിന്ന് കൂടുതല്‍ ഉല്ലാസ യാത്രകള്‍ സംഘടിപ്പിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്‍. നവംബര്‍ 1ന് ഗവി യാത്രയോടെയാണ് ഉല്ലാസ യാത്രകള്‍ക്ക് തുടക്കമാകുക. 1, 9, 15, 22 തീയതികളില്‍ രാത്രി 10 മണിയ്ക്ക് ആരംഭിക്കുന്ന രീതിയില്‍ ഗവി യാത്രകള്‍ സംഘടിപ്പിക്കും. ഒരു പകലും രണ്ട് രാത്രികളും നീണ്ടുനില്‍ക്കുന്ന ട്രിപ്പിന് ഒരാള്‍ക്ക് 2,800 രൂപയാണ് ഈടാക്കുന്നത്. നവംബര്‍ 2, 8, 9, 16, 22, 23, …

Read More »