Recent Posts

ഗവിയിൽ പെരിയാർ ടൈഗർ റിസർവിലെ വാച്ചറെ കടുവ കൊന്നു

കോന്നി: ഗവിയിൽ പെരിയാർ ടൈഗർ റിസർവിലെ വാച്ചറെ കടുവ കൊന്നു. ഗവിയിൽ താമസക്കാരനായ അനിൽ കുമാറാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പൊന്നമ്പലമേട് എ പോയിന്‍റിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിലെ മാംസം ഭക്ഷിച്ച നിലയിലാണ്. മൃതദേഹം കൊണ്ടുവരാൻ ബന്ധുക്കൾ പൊന്നമ്പലമേട്ടിലേക്ക് പോയി.

Read More »

മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വീണ്ടും തട്ടിപ്പ്; വാട്‌സ്ആപ്പില്‍ മെസേജ് അയച്ച് തട്ടിയത് 10ലക്ഷത്തിലേറെ

കൊച്ചി: മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ സംസ്ഥാനത്ത് വീണ്ടും സാമ്പത്തിക തട്ടിപ്പ്. എം പരിവാഹന്റെ പേരില്‍ വാട്‌സ്ആപ് വഴി വ്യാജ സന്ദേശമയച്ച് ദമ്പതികളുടെ 10.54 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമാണ് സൈബര്‍ തട്ടിപ്പ് സംഘം കൈക്കലാക്കിയത്. ഇടപ്പള്ളി അഞ്ചുമന സ്വദേശി ടി.ആര്‍ അപ്പുക്കുട്ടന്‍ നായര്‍, ഭാര്യ ആശാദേവി എന്നിവര്‍ക്കാണ് പണം നഷ്ടമായത്. സെപ്തംബര്‍ 13നായിരുന്നു തട്ടിപ്പ്. സ്വകാര്യ ബാങ്കിന്റെ മാമംഗലം ശാഖയില്‍ ദമ്പതികള്‍ക്ക് ഒരുമിച്ച് സ്ഥിരനിക്ഷേപമുണ്ടാിയിരുന്നു. നിയമലംഘനം നടത്തിയെന്നും പിഴയടയ്ക്കണമെന്നും കാണിച്ച് …

Read More »

തമിഴ്നാട്ടിൽ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം തിരിച്ചെത്തി

തമിഴ്നാട്ടിലെ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം തിരിച്ചെത്തി. അല്പംമുൻപാണ് കൂട്ടിൽ തിരിച്ചെത്തിയത്. രണ്ട്‌ ദിവസമായി സിംഹത്തിനായുള്ള തെരച്ചിൽ നടത്തുകയായിരുന്നു. സിംഹത്തെ പാർപ്പിച്ചിരുന്ന 50 ഏക്കർ പരിധിയിൽ തെർമൽ ഇമേജിങ് ഡ്രോണും ക്യാമറകളും സ്ഥാപിച്ച് പരിശോധന നടത്തിവരുകയായിരുന്നു. ഷേർയാർ എന്ന് വിളിക്കുന്ന അഞ്ച് വയസ്സുള്ള ആൺ സിംഹത്തെയാണ് വെള്ളിയാഴ്ച വൈകിട്ടോടെ കാണാതായത്. വൈകിട്ട് കൂടിനടുത്തേക്ക് മടങ്ങിയെത്താറുള്ള സിംഹം സന്ധ്യകഴിഞ്ഞിട്ടും എത്തിയില്ല. കഴിഞ്ഞ വർഷം ബെംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന സിംഹമാണിത്. സാധാരണ …

Read More »