Recent Posts

തദ്ദേശ തിരഞ്ഞെടുപ്പ്: പാലക്കാട് ജില്ലാ പഞ്ചായത്ത് സംവരണ ഡിവിഷനുകളായി

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ജില്ല പഞ്ചായത്തിലെ സംവരണ ഡിവിഷനുകളില്‍ തീരുമാനമായി. 31 ഡിവിഷനുകളില്‍ ജനറല്‍ വിഭാഗത്തില്‍ 13 സീറ്റുകളും എസ്.സി, എസ്.ടി വിഭാഗത്തില്‍ ഓരോ സീറ്റുകള്‍ വീതമാണുള്ളത്. വനിത സംവരണ വിഭാഗത്തില്‍ ജനറല്‍ വിഭാഗത്തില്‍ 13 സീറ്റുകളും എസ്.സി വനിത സംവരണ വിഭാഗത്തില്‍ മൂന്നു സീറ്റുകളുമാണുള്ളത്. അലനല്ലൂര്‍ – ജനറല്‍ തെങ്കര – വനിത അട്ടപ്പാടി – ജനറല്‍ കാഞ്ഞിരപ്പുഴ – വനിത കടമ്പഴിപ്പുറം – വനിതാ എസ്.സി കോങ്ങാട് – …

Read More »

കൂറ്റനാട് യുവാവിനെ കക്കൂസ് കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൂറ്റനാട്: വാടക കെട്ടിടത്തിന്റെ കക്കൂസ് കുഴിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പെരിങ്ങോട് നീട്ടിയത്ത് പടി പരേതനായ അയ്യപ്പന്റെ മകന്‍ മഹേഷ് (40) ആണ് മരിച്ചത്. മൂളിപ്പറമ്പ് സ്വദേശിയുടെ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ കക്കൂസ് ടാങ്കിനായി നിര്‍മ്മിച്ച കുഴിയിലായിരുന്നു മൃതദേഹം. പെരിങ്ങോട് ഹൈസ്‌ക്കൂളിന് സമീപം ഇന്ന് രാവിലെ എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Read More »

ബൈക്ക് മറിഞ്ഞ് നരമന്‍കുളം സ്വദേശി മരിച്ചു

പാലക്കാട്: ബൈക്ക് മറിഞ്ഞുള്ള അപകടത്തില്‍ നരമന്‍കുളം സ്വദേശിക്ക് ദാരുണാന്ത്യം. നരമന്‍കുളം മേല്‍വീട്ടില്‍ സുരേഷ് (45) ആണ് ബുധനാഴ്ചയുണ്ടായ ബൈക്കപകടത്തില്‍ മരിച്ചത്. ഉച്ചയ്ക്ക് 2.30ഓടെ മന്നത്തുകാവ് – പെരുവെമ്പ് റോഡിലായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആര്‍ട്ടിസ്റ്റായിരുന്നു സുരേഷ്. പരേതനായ കണ്ടന്‍കുട്ടി, ലക്ഷ്മി എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ സിന്ധു. സുജിത്ത് മകനാണ്. ആറുമുഖന്‍, കമലം, രാമകൃഷ്ണന്‍, …

Read More »