Recent Posts

വാളയാറിലേത് ഹീനമായ കൊലപാതകം; കുടുംബത്തിന് 30 ലക്ഷം നഷ്ടപരിഹാരം നല്‍കും- മുഖ്യമന്ത്രി

തിരുവനന്തപുരം: വാളയാറിലേത് ഹീനമായ കൊലപാതകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആള്‍ക്കൂട്ട ആക്രമണത്തില്‍ മരിച്ച ഛത്തീസ്ഗഡ് സ്വദേശി രാമനാരായണന്‍ ഭാഗേലിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 30 ലക്ഷം രൂപ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 10 ലക്ഷം രൂപവീതം കുട്ടികള്‍ക്കും 5 ലക്ഷം വീതം ഭാര്യയ്ക്കും മാതാവിനും നല്‍കും. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. …

Read More »

സന്നിധാനത്ത് കാണിക്ക എണ്ണുന്നതിനിടെ മോഷണം; ജീവനക്കാരന്‍ കസ്റ്റഡിയില്‍

ശബരിമല: സന്നിധാനത്ത് കാണിക്ക എണ്ണുന്നതിനിടെ ദേവസ്വം ഭണ്ഡാരത്തില്‍ നിന്ന് പണം മോഷ്ടിക്കാന്‍ ശ്രമിച്ച ജീവനക്കാരന്‍ വിജിലന്‍സ് പിടിയില്‍. താല്‍ക്കാലിക ജീവനക്കാരനും തൃശൂര്‍ വെമ്പല്ലൂര്‍ സ്വദേശിയുമായ കെ.ആര്‍ രതീഷാണ് പിടിയിലായത്. 23,120 രൂപയാണ് ഇയാള്‍ മോഷ്ടിച്ചത്. സന്നിധാനം പോലീസ് കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ചാണ് രതീഷിനെ വിജിലന്‍സ് പിടികൂടിയത്. ജോലിക്കിടയില്‍ ബാത്ത്‌റൂമില്‍ പോകാനായി രതീഷ് എത്തിയപ്പോള്‍ വിജിലന്‍സ് ചോദ്യം ചെയ്യുകയായിരുന്നു. ഇയാളുടെ കയ്യില്‍ നിന്നും 3000 രൂപ പിടികൂടി. കാണിക്ക വേര്‍തിരിക്കുമ്പോള്‍ ധരിക്കുന്ന തുണികൊണ്ടുള്ള …

Read More »

‘തൊഴിലാളി ശ്രേഷ്ഠ’ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

പാലക്കാട്: സംസ്ഥാനത്തെ വിവിധ തൊഴില്‍ മേഖലകളില്‍ തൊഴിലാളികളെ ആദരിക്കുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 2024 വര്‍ഷത്തെ ‘തൊഴിലാളി ശ്രേഷ്ഠ’ പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. ഇരുപതോളം തൊഴില്‍ മേഖലകളില്‍ നിന്നുള്ള മികച്ച തൊഴിലാളികള്‍ക്ക് ഈ അംഗീകാരത്തിനായി അപേക്ഷിക്കാവുന്നതാണ്. ഡിസംബര്‍ 26 മുതല്‍ ജനുവരി എട്ട് വരെ ഓണ്‍ലൈന്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. സെക്യൂരിറ്റി ഗാര്‍ഡ്, ചുമട്ടുതൊഴിലാളി, നിര്‍മ്മാണ തൊഴിലാളി, കള്ള് ചെത്ത്, മരംകയറ്റം, തയ്യല്‍, കയര്‍, കശുവണ്ടി, മോട്ടോര്‍, തോട്ടം തുടങ്ങിയ പരമ്പരാഗത …

Read More »