Recent Posts

കുപ്പിയുടെ അടപ്പ് അബദ്ധത്തില്‍ വിഴുങ്ങി; നാലുവയസ്സുകാരന് ദാരുണാന്ത്യം

തൃശൂര്‍: ഭക്ഷണം കഴിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് അബദ്ധത്തില്‍ വിഴുങ്ങി നാലുവയസ്സുകാരന് ദാരുണാന്ത്യം. എരുമപ്പെട്ടി ആദൂര് കണ്ടേരി വളപ്പില്‍ ഉമ്മര്‍ – മുഫീദ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷഹല്‍ ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. അംഗനവാടിക്ക് പോകാനായി ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു അപകടം. വീട്ടുകാര്‍ കാണുമ്പോള്‍ കുട്ടി ശ്വാസം കിട്ടാതെ കിടക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തൊണ്ടയില്‍ കുപ്പിയുടെ മൂടി കുടുങ്ങിയത് കണ്ടെത്തിയിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ …

Read More »

‘സോറി വാച്ചുകള്‍ എടുക്കുന്നു’; പാലക്കാട് വീട്ടില്‍ കുറിപ്പെഴുതി വച്ച് മോഷണം

പാലക്കാട് :‘നിങ്ങളുടെ വിലകൂടിയ വസ്തു ഞാന്‍ കൊണ്ടുപോകുകയാണ്. എന്നോട് ക്ഷമിക്കണം’. കഴിഞ്ഞ ദിവസം ചന്ദ്രനഗര്‍ ജയനഗര്‍ കോളനിയിലെ ഒരു വീട്ടില്‍ നിന്ന് കിട്ടിയ കുറിപ്പാണിത്. വീട് കുത്തിത്തുറന്ന് 20000 രൂപ വില വരുന്ന രണ്ട് വാച്ചുകളുമായി പോകുന്നതിന് മുന്‍പാണ് തന്റെ പ്രവൃത്തിയില്‍ ക്ഷമാപണം ചോദിച്ച് കള്ളന്‍ കുറിപ്പെഴുതി വച്ചത്. വീടിന്റെ സ്വിച്ച് ബോര്‍ഡില്‍ നിന്നാണ് സോറി എന്ന് ഇംഗ്ലീഷിലെഴുതിയ കുറിപ്പ് കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. വിദേശത്ത് സ്ഥിരതാമസക്കാരാണ് …

Read More »

പുതുശ്ശേരി പഞ്ചായത്തിലെ ലൈഫ് മിഷനില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാനം ഇന്ന്

പാലക്കാട്: ലൈഫ് മിഷന്‍ പദ്ധതിയിലൂടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുതുശ്ശേരി പഞ്ചായത്തിലെ വീടുകളുടെ താക്കോല്‍ ദാനവും കുടുംബ സംഗമവും ഇന്ന് നടക്കും. വൈകീട്ട് 4 മണിക്ക് ഇ.കെ നായനാര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്യും. മലമ്പുഴ എംഎല്‍എ ചടങ്ങില്‍ എ.പ്രഭാകരന്‍ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Read More »