Recent Posts

സംസ്ഥാനത്ത് വീണ്ടും പേവിഷ ബാധ മരണം; പത്തനംതിട്ട സ്വദേശിനിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും പേ വിഷബാധയേറ്റ് മരണം. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മയാണ് (65) മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. സെപ്തംബര്‍ ആദ്യ ആഴ്ചയാണ് കൃഷ്ണമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. വാക്‌സീന്‍ സ്വീകരിച്ചിട്ടും പേവിഷ ബാധയേല്‍ക്കുകയായിരുന്നു. തെരുവുനായ ആക്രമണത്തില്‍ കൃഷ്ണമ്മയ്ക്ക് മുഖത്തും കടിയേറ്റിരുന്നു. തെരുവു നായ ആക്രമണത്തില്‍ കൃഷ്ണമ്മ നിലത്തു വീണതിനെ തുടര്‍ന്നാണ് മുഖത്ത് കടിയേറ്റത്.

Read More »

9 വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം: അടിയന്തിര അന്വേഷഷണത്തിന് ഉത്തരവിട്ട് മന്ത്രി

പാലക്കാട്: 9 വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തില്‍ അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കുട്ടിക്ക് ആദ്യം ചികിത്സ നല്‍കിയ പാലക്കാട് ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാ വീഴ്ചയുണ്ടായെന്ന് കുടുംബം പരാതി നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം. സംഭവത്തില്‍ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചതായി പാലക്കാട് ഡി.എം.ഒ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിട്ടുണ്ട്. പാലക്കാട് പല്ലശ്ശന സ്വേദേശിനി വിനോദിനിയുടെ വലതു …

Read More »

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാപ്പിഴവെന്ന് ആരോപണം; 9 വയസ്സുകാരിയുടെ വലതുകൈ മുറിച്ചുമാറ്റി

പാലക്കാട്: ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അനാസ്ഥ കാരണം 9 വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നതായി പരാതി. നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയായ പല്ലശ്ശന സ്വദേശിനി വിനോദിനിയുടെ വലതു കൈയ്യാണ് നഷ്ടമായത്. 24ാം തിയ്യതിയാണ് കുട്ടിക്ക് പരിക്ക് പറ്റുന്നത്. ജില്ലാ ആശുപത്രിയില്‍ നിന്ന് കുട്ടിയുടെ മുറിവില്‍ മരുന്നുകെട്ടി അതിന്റെ മുകളില്‍ പ്ലാസ്റ്ററിട്ടെന്ന് കുടുംബം ആരോപിക്കുന്നു. പരിക്കു പറ്റിയ കൈയ്യില്‍ പഴുപ്പ് കയറിയതിനെ തുടര്‍ന്ന് കൈ മുറിച്ചു മാറ്റിയെന്നാണ് കുടുംബത്തിന്റെ പരാതി. വീട്ടില്‍ കളിക്കുന്നതിനിടെ …

Read More »