Recent Posts

രാഷ്ട്രപതി ശബരിമല ദര്‍ശനം നടത്തി; സന്നിധാനത്തുള്‍പ്പെടെ നിയന്ത്രണം

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയില്‍ ദര്‍ശനം നടത്തി. സന്നിധാനവും മാളികപ്പുറവും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷമാണ് രാഷ്ട്രപതി ശബരിമലയില്‍ നിന്നും പുറത്തിറങ്ങിയത്. ഇരുമുടി കെട്ടു ചുമന്നാണ് രാഷ്ട്രപതി ശബരിമലയിലെത്തിയത്. ശബരിമല സന്ദര്‍ശിക്കുന്ന ആദ്യത്തെ വനിത രാഷ്ട്രപതിയാണ് ദ്രൗപതി മുര്‍മു. 1983ല്‍ വി.വി ഗിരിയാണ് ഇതിന് മുന്‍പ് ശബരിമല സന്ദര്‍ശിച്ച രാഷ്ട്രപതി. ആചാരപരമായി മാലയിട്ട് വ്രതമെടുത്തായിരുന്നു രാഷ്ട്രപതിയുടെ മലകയറ്റം. ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ ഉള്‍പ്പെടെയുള്ളവര്‍ സന്നിധാനത്ത് രാഷ്ട്രപതിയെ …

Read More »

വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിക്ക് നേരെ തെരുവുനായയുടെ ആക്രമണം

മലപ്പുറം : വീട്ടില്‍ കിടുന്നുറങ്ങുന്നതിനിടെ എട്ടുവയസ്സുകാരന് നേരെ തെരുവുനായയുടെ ആക്രമണം. കോട്ടക്കല്‍ പുത്തൂര്‍ ബൈപ്പാസില്‍ ആമപ്പാറഭാഗത്തെ വളപ്പില്‍ ലുക്മാന്റെ മകന്‍ മിസ്ഹാബിനു നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയില്‍ കയറിയായിരുന്നു നായയുടെ ആക്രമണം. കുട്ടിയുടെ കാല്പാദത്തിന് സാരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ കോട്ടക്കലിലെ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. വീട്ടില്‍ വിരുന്നുകാരുണ്ടായിരുന്നതിനാല്‍ മുന്‍വശത്തെ വാതില്‍ തുറന്നിരുന്നു. അകത്തേക്ക് ഓടിക്കയറിയ നായ ഉറങ്ങുന്ന മിസ്ബാഹിനെ കടിക്കുകയായിരുന്നു. …

Read More »

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്‌ ; പവന് 2480 രൂപ കുറഞ്ഞു

പാലക്കാട്: കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ് തുടരുന്നു. ബുധനാഴ്ച പവന്റെ വില 2480 രൂപ കുറഞ്ഞ് 93280 രൂപയിലെത്തി. ഗ്രാമിന് 310 രൂപ കുറഞ്ഞ് 11660 രൂപയിലെത്തി. 95760 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. രണ്ട് ദിവസത്തിനിടെ പവന് 4080 രൂപയാണ് കുറഞ്ഞത്. പവന് 97360 രൂപയിലെത്തിയ ശേഷമാണ് വിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 4,113.54 ഡോളറിലേക്ക് താഴ്ന്നതാണ് സ്വര്‍ണവില …

Read More »