Recent Posts

പല്ലശ്ശന വാമലകയറ്റം ഇന്ന്

പാലക്കാട് : പല്ലശ്ശന വാമലക്കോവിൽ, എലവഞ്ചേരി, കുമ്പളക്കോട്, എലുക്കഞ്ചേരി, പല്ലാവൂർ വാമല എന്നിവിടങ്ങളിൽ തുലാംവാവുത്സവ ഭാഗമായുള്ള വിശ്വാസികളുടെ മലകയറ്റവും വഴിപാട് സമർപ്പണവും ചൊവ്വാഴ്ച നടക്കും. പല്ലശ്ശന വാമലയിൽ പഴയകാവ് ദേവസ്വത്തിന്റെ്റെ മേൽനോട്ടത്തിലും എലുക്കഞ്ചേരി വാമലയിൽ ശ്രീധർമശാസ്ത‌ാ വിഷ്ണുക്ഷേത്രം കമ്മിറ്റിയുടെ നേതൃത്വത്തിലുമാണ് ഉത്സവപരിപാടികൾ നടക്കുന്നത്. പല്ലശ്ശനയിൽ രാവിലെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പഴയകാവിൽനിന്ന് വാമല മുകളിലേക്ക് സ്വാമിരഥം എഴുന്നള്ളത്ത് നടക്കും. എലുക്കഞ്ചേരി ക്ഷേത്രത്തിൽ രാവിലെമുതൽ പ്രത്യേകപൂജകൾ നടക്കും.           …

Read More »

പാളയം മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റുന്നു; മുഖ്യമന്ത്രി എത്തുന്നതിന് മുൻപ് പ്രതിഷേധം

കോഴിക്കോട്: പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് പാളയത്ത് വ്യാപാരികളും തൊഴിലാളികളും നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പാളയം മാർക്കറ്റിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ് സംഘർഷമുണ്ടായത്. ന്യൂ പാളയം മാർക്കറ്റ് എന്ന് പേരിട്ട കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റ് കെട്ടിടം മുഖ്യമന്ത്രി  ഉദ്ഘാടനം ചെയ്യുന്നതിൻ്റെ തൊട്ടുമുൻപാണ് സംഘർഷമുണ്ടായത്. ഒരു വിഭാഗം വ്യാപാരികളും തൊഴിലാളികളും മാർക്കറ്റ് പാളയത്തു നിന്ന് മാറ്റുന്നതിനെതിരെ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ, കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിനെ അനുകൂലിക്കുന്നവർ പ്രകടനമായി …

Read More »

കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ സംവരണ വാർഡ് നറുക്കെടുപ്പ് ഇന്ന് പൂർത്തിയാകും; സംസ്ഥാനം തിരഞ്ഞെടുപ്പിലേക്ക്

തിരുവനന്തപുരം: കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്ന് പൂർത്തിയാകും. ജില്ലാ പഞ്ചായത്തുകളിലെ സംവരണ ഡിവിഷനുകളുടെയും കോർപറേഷനുകളിലെ സംവരണ വാർഡുകളുടെയും അവസാനഘട്ട നറുക്കെടുപ്പാണ് ഇന്ന് നടക്കുക. 25 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ പൂർത്തിയാകും. തിരഞ്ഞെടുപ്പിന് മുൻപ് ഒരു തവണ കൂടെ വോട്ടർ പട്ടിക പുതുക്കാനും സാധ്യതയുണ്ട്. നവംബർ തുടക്കത്തിൽ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചേക്കും. നവംബർ – ഡിസംബർ മാസത്തിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന് നേരത്തേ തിരഞ്ഞെടുപ്പ് …

Read More »