Recent Posts

ജനവാസമേഖലയില്‍ ഇറങ്ങിയ പുലി ആടിനെ കൊന്നുതിന്നു

കാഞ്ഞിരപ്പുഴ: ജനവാസ മേഖലയില്‍ ഇറങ്ങിയ പുലി വീടിനു സമീപത്ത് കെട്ടിയിരുന്ന ആടിനെ കൊന്നുതിന്നു. കാഞ്ഞിരം മുനിക്കോടം ഇരട്ടക്കുളം കാങ്കത്തു വീട്ടില്‍ ഗോപാലന്റെ വീട്ടിലെ ആടിനെയാണ് കൊന്നത്. ആടിനെ പകുതി തിന്ന് ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം. രാത്രി ശക്തിയായി മഴ പെയ്തതിനാല്‍ വീട്ടുകാര്‍ ശബ്ദമൊന്നും കേട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഞായറാഴ്ചയാണ് വീട്ടുകാര്‍ സംഭവമറിയുന്നത്. കൂട്ടില്‍ നാല് ആടുകളാണ് ഉണ്ടായിരുന്നത്. കൂടിന് സമീപത്തായി വന്യജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് …

Read More »

വില്ലേജ് ഓഫീസില്‍ നിന്ന് തണ്ടപ്പേര് ലഭിച്ചില്ല, അട്ടപ്പാടിയിൽ കര്‍ഷകന്‍ കൃഷിയിടത്തില്‍ തൂങ്ങിമരിച്ചു

പാലക്കാട്: അട്ടപ്പാടി കാവുണ്ടിക്കല്‍ ഇരട്ടകുളം സ്വദേശി കൃഷ്ണസ്വാമി (52)യെ കൃഷി സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വില്ലേജില്‍ നിന്നും തണ്ടപ്പേര് കിട്ടാത്തതിനെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ 6 മാസമായി തണ്ടപ്പേരിനായി വില്ലേജ് ഓഫീസിൽ കയറി ഇറങ്ങിയിട്ടും ഫലം ഉണ്ടാകല്ലെന്ന് കുടുംബം പറയുന്നു. അതേസമയം, സംഭവത്തില്‍ കാലതാമസമുണ്ടായിട്ടില്ലെന്നും, സാങ്കേതിക പ്രശ്‌നങ്ങള്‍ നീക്കാനായി നടപടികള്‍ തുടരുകയാണെന്നുമാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം.        

Read More »

ചിട്ടിയില്‍ നിക്ഷേപിച്ചാല്‍ ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്തു; 200 നിക്ഷേപകരില്‍ നിന്നും 36 ലക്ഷം തട്ടിയെടുത്തു

തിരുപ്പൂര്‍: ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍ നിന്ന് ചിട്ടി തട്ടിപ്പിലൂടെ 36 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തിരുപ്പൂര്‍ ഭാരതിനഗറില്‍ ദുരൈ എന്നയാള്‍ നടത്തിവന്ന ചിട്ടിയില്‍ പണം നിക്ഷേപിച്ച 200 നിക്ഷേപകര്‍ക്കാണ് പണം നഷ്ടമായതായി പരാതി ഉയര്‍ന്നത്. ദീപാവലി സമയത്ത് നല്ല ലാഭം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. തട്ടിപ്പ് മനസ്സിലാക്കിയതോടെ നിക്ഷേപകര്‍ തിരുപ്പൂര്‍ സിറ്റി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ദുരൈ കുറച്ചുകാലമായി പലതരത്തിലുള്ള ചിട്ടികള്‍ നടത്തുന്നയാളാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ …

Read More »