Recent Posts

കൊടുന്തിരപ്പുള്ളി മഹാനവമി വിളക്കിന് തുടക്കമായി

പാലക്കാട്: കൊടുന്തിരപ്പുള്ളി ആദികേശവപുരം മഹാനവമി വിളക്കിന് ഭക്തിപൂര്‍വമായ തുടക്കം. പുലര്‍ച്ചെ നാലരയ്ക്ക് നിര്‍മാല്യ ദര്‍ശനവും നെയ് വിളക്കും നടന്നു. ശേഷം ആറരയ്ക്ക് സോപാന സംഗീതം, അയ്യപ്പന്‍ ക്ഷേത്രത്തില്‍ വിശേഷ കുംഭപൂജ, രുദ്രാഭിഷേകം, പുരുഷസൂക്ത ജപാഭിഷേകം, നവാഭിഷേകം എന്നിവയുണ്ട്. രാവിലെ ഏഴിന് ആദികേശവ പെരുമാളുടെ മുന്നില്‍ ആനയൂട്ട് ആരംഭിച്ചു. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പ്രഭാത ശീവേലിക്ക് ശേഷം രാവിലെ പത്തരയ്ക്കാണ് എഴുന്നള്ളത്ത്. വൈകുന്നേരം ഗുരുവായൂര്‍ ഇന്ദ്രസേനന്‍ നയിക്കുന്ന 15 ഗജവീരന്മാര്‍ അണിനിരക്കുന്ന കുടമാറ്റം …

Read More »

പൂച്ചയെ പിടിക്കാന്‍ കാന്റീനിലേക്ക് പാഞ്ഞുകയറി പുലി; ജീവനക്കാരന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

ഊട്ടി: കോത്തഗിരിയിലെ തേയിലത്തോട്ടത്തിലെ കാന്റീനില്‍ പുലിയെത്തി. പൂച്ചയെ പിടിക്കാന്‍ കാന്റീനിലേക്ക് ഓടിക്കയറിയ പുലിയെക്കണ്ട് ജീവനക്കാരന്‍ ഇറങ്ങിയോടി രക്ഷപ്പെട്ടു. ഈലാട് എസ്റ്റേറ്റിലെ കാന്റീനില്‍ തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പുലിയുടെ കയ്യില്‍ നിന്നും രക്ഷപ്പെടാന്‍ പൂച്ച ഓടുന്നതിനിടയ്ക്ക് അത്ഭുതകരമായാണ് ജീവനക്കാരന്‍ രക്ഷപ്പെട്ടത്. ജീവനക്കാരന്‍ ബഹളം വച്ചതോടെ പുലി തോട്ടത്തിലേക്ക് ഓടിമറഞ്ഞു. പുലിയെ കൂടുവച്ച് പിടികൂടണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Read More »

രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയില്‍

കൊച്ചി: ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം താഴ്ന്ന് 88.80 എന്ന നിലയിലെത്തി. ഇന്ത്യയും അമേരിക്കയും തമ്മില്‍ വ്യാപാര സംഘര്‍ഷങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച. കഴിഞ്ഞയാഴ്ച 88.7975 എന്ന താഴ്ന്ന നിലവാരത്തിലേക്ക് രൂപയുടെ മൂല്യം എത്തിയിരുന്നു. തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് അമേരിക്കയ്ക്ക് പുറത്ത് നിര്‍മ്മിക്കുന്ന സിനിമകള്‍ക്ക് 100 ശതമാനം താരിഫ് പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ പ്രഖ്യാപനം നിക്ഷേകരെ സ്വാധീനിച്ചതായാണ് വിപണി റിപ്പോര്‍ട്ടുകള്‍.

Read More »