Recent Posts

ശബരിമലയിലെ സ്വര്‍ണപാളികള്‍ ഒക്ടോബര്‍ 17ന് പുനസ്ഥാപിക്കും

ശബരിമല: ശ്രീ കോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം പൂശിയ പാളികള്‍ ഒക്ടോബര്‍ 17ന് പുനസ്ഥാപിക്കും. ഇതിനുള്ള താന്ത്രിക അനുമതിയും ഹൈക്കോടതി അനുമതിയും ലഭിച്ചതോടെയാണ് പാളികള്‍ പുനഃസ്ഥാപിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. അറ്റകുറ്റ പണികള്‍ക്ക് ശേഷം സന്നിധാനത്തെത്തിച്ച സ്വര്‍ണം പൂശിയ പാളികള്‍ സ്‌ട്രോങ്ങ് റൂമില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം ദ്വാരപാലക വിഗ്രഹത്തിന്റെ പീഠം സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെഞ്ഞാറമൂട്ടിലെ വീട്ടില്‍ നിന്ന് …

Read More »

നിലംതൊടാതെ സ്വര്‍ണവില; പവന് 86760 രൂപ

പാലക്കാട്: സര്‍വ്വ റെക്കോര്‍ഡുകളേയും ഭേദിച്ച് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഗ്രാമിന് 130 രൂപ വര്‍ദ്ധിച്ച് പവന് 86,760 രൂപയിലേയ്ക്ക് ഉയര്‍ന്നു. 24 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില (1 ഗ്രാം) 11,831 രൂപയും, 22 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില (1 ഗ്രാം) 10,845 രൂപയും 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില (1 ഗ്രാം) 8,873 രൂപയുമാണ്. ഇന്നത്തെ വെള്ളി വില ഗ്രാമിന് ?161 രൂപയും കിലോഗ്രാമിന് ?1,61,000 രൂപയുമാണ്. കഴിഞ്ഞ ദിവസമാണ് …

Read More »

ആലത്തൂരില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് വീട് പൂര്‍ണമായും കത്തിനശിച്ചു

പാലക്കാട്: ആലത്തൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു. കാട്ടുശ്ശേരി നരിയമ്പറമ്പ് കോരറക്കാട് സത്യഭാമയുടെയും മകന്‍ ഷിജുകുമാറിന്റേയും വീടാണ് രാത്രി 9:30 ഓടെയുണ്ടായ അപകടത്തില്‍ പൂര്‍ണ്ണമായും കത്തി നശിച്ചത്. സത്യഭാമയും മകന്‍ ഷിജുകുമാറും ബന്ധു വീട്ടില്‍ പോയതിനാല്‍ വലിയ അപകടം ഒഴിവായി. വീട്ടില്‍ സൂക്ഷിച്ചിരുന്ന ഒന്നരപ്പവന്‍ ആഭരണവും പണവും റേഷന്‍കാര്‍ഡും ഉള്‍പ്പെടെയുള്ളവയും ഉപകരണങ്ങളും വീടും പൂര്‍ണ്ണമായും കത്തി നശിച്ചു. ആലത്തൂര്‍ ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. ആലത്തൂര്‍ പൊലീസ്, …

Read More »