Recent Posts

ദേശീയ ആരോഗ്യ ദൗത്യം: ജില്ലയില്‍ വിവിധ തസ്തികകളില്‍ ജോലി ഒഴിവ്

പാലക്കാട്: ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്കു കീഴില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (ആരോഗ്യകേരളം) ഭാഗമായി വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജെ.പി.എച്ച്.എന്‍, ആര്‍.ബി.എസ്.കെ നഴ്‌സ്, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍, ജില്ലാ ആര്‍.ബി.എസ്.കെ കോര്‍ഡിനേറ്റര്‍, ഓഡിയോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. യോഗ്യതയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. നിയമനം ലഭിക്കുന്നവര്‍ പാലക്കാട് ജില്ലയിലെ ഏത് ആരോഗ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം. www.arogyakeralam.gov.in/opportunites എന്ന …

Read More »

മണ്ണാര്‍ക്കാട് ജനവാസമേഖലയില്‍ പുലിയിറങ്ങി; വളര്‍ത്തുനായയെ കടിച്ചു കൊന്നു

മണ്ണാര്‍ക്കാട്: നീണ്ട ഇടവേളയ്ക്ക് ശേഷം തത്തേങ്ങലത്ത് ജനവാസമേഖലയില്‍ വീണ്ടും പുലിയിറങ്ങി. തത്തേങ്ങലം സ്വദേശി ബിജുവിന്റെ വീട്ടിലെ വളര്‍ത്തു നായയെ പുലി കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. നായയുടെ ശരീരത്തിന്റെ ഭൂരിഭാഗവും ഭക്ഷിച്ച നിലയിലാണ്. വനംവകുപ്പ് പ്രദേശത്തെത്തി പരിശോധന തുടരുകയാണ്. പുലിയെ പിടിക്കാന്‍ കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പുഴ വാക്കോട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങിയിരുന്നു. പുലിയെ ശിരുവാണി ഉള്‍വനത്തില്‍ തുറന്നുവിടുകയായിരുന്നു.

Read More »

കരോള്‍ സംഘത്തിനു നേരെയുള്ള അതിക്രമം; പ്രതിഷേധ കരോളുമായി ഡിവൈഎഫ്‌ഐയും കോണ്‍ഗ്രസും 

പാലക്കാട്: പുതുശ്ശേരിയില്‍ കുട്ടികളുടെ കരോള്‍ സംഘത്തിന് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിഷേധ കരോളുമായി ഡിവൈഎഫ്‌ഐയും കോണ്‍ഗ്രസും. പാലക്കാട് ജില്ലയിലെ 2500 യൂണിറ്റിലും ഡിവൈഎഫ്‌ഐ പ്രതിഷേധ കരോള്‍ നടത്തും. ആര്‍എസ്എസിന് തടയാന്‍ ചങ്കൂറ്റമുണ്ടെങ്കില്‍ അതിനെ ആ രീതിയില്‍ കൈകാര്യം ചെയ്യുമെന്നാണ് ഡിവൈഎഫ്‌ഐ നേതൃത്വം അറിയിക്കുന്നത്. തിങ്കളാഴ്ച പുതുശ്ശേരിയില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധ കരോള്‍ സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലയിലെ മുഴുവന്‍ യൂണിറ്റിലും പ്രതിഷേധ കരോള്‍ സംഘടിപ്പിക്കുന്നത്. കരോള്‍ സംഘത്തിന് നേരെയുള്ള അതിക്രമം …

Read More »