Recent Posts

മഴയില്‍ മുങ്ങി ഭീമനാട്ട് റോഡ്; ഗതാഗത തടസ്സം താല്‍ക്കാലികമായി പരിഹരിച്ചു

അലനല്ലൂര്‍/ പാലക്കാട്: കനത്ത മഴയില്‍ ഭീമനാട്ട് ഭാഗത്ത് കനത്ത വെള്ളക്കെട്ട്. ശനിയാഴ്ച ഉച്ചയ്ക്ക് പെയ്ത ശക്തമായ മഴയിലാണ് കുമരംപുത്തൂര്‍ ഒലിപ്പുഴ റോഡില്‍ വെള്ളം കയറിയത്. റോഡിന്റെ നടുവില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഇരുഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ പറ്റാത്ത അവസ്ഥയാണ്. മലയോര ഹൈവേയുടെ നിര്‍മ്മാണ പ്രവൃത്തികളുടെ ഭാഗമായി റോഡിന്റെ ഇരുഭാഗങ്ങളിലും അഴുക്കുചാല്‍ നിര്‍മിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇരുവശങ്ങളിലും അഴുക്കുചാലിന്റെ ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് ഉയര്‍ത്തിയിരിക്കയാണ്. ഇതിനിടയിലുള്ള ഭാഗത്താണ് വെള്ളക്കെട്ട്. റോഡ് പൊളിഞ്ഞു …

Read More »

ന്യൂജനും ഹൈജീനുമാണ് കുന്നുംപുറം അങ്കണവാടി; ക്ലാസില്‍ എസിയും

കുന്നുംപുറം/മണ്ണാര്‍ക്കാട്: പൂര്‍ണമായും ശീതീകരിച്ച ഹാള്‍, മനോഹരമായ അടുക്കള, വര്‍ണാഭമായ പ്രവേശന കവാടം. ആരേയും ഞെട്ടിപ്പിക്കുന്ന രീതിയിലൊരു മേയ്‌ക്കോവറാണ് കുന്നുംപുറം അങ്കണവാടിയുടേത്. എസി കൂടി എത്തിയതോടെ ജില്ലയിലെ ആദ്യത്തെ ശീതീകരിച്ച അങ്കണവാടിയായി കുന്നുംപുറം അങ്കണവാടി മാറി കുട്ടികള്‍ക്ക് കൈ കഴുകാന്‍ പ്രത്യേകം വാഷ്‌ബെയ്‌സിനും വൃത്തിയുള്ള ശുചിമുറിയുമെല്ലാമായി ഹൈടെക്കും ഹൈജീനുമാണ് ഈ അങ്കണവാടി. പരമ്പരാഗത രീതിയില്‍ മഞ്ഞ ബോര്‍ഡില്‍ അങ്കണവാടി എന്നെഴുതുന്നതിന് പകരം പല നിറങ്ങളിലാണ് അങ്കണവാടിയുടെ പേരെഴുതിയത്. തെങ്കര ഗ്രാമപഞ്ചായത്തിലെ പതിനാലാം …

Read More »

നടന്‍ വിജയ് നയിച്ച ടിവികെ റാലിക്കിടെ തിക്കും തിരക്കും; 39 മരണം

കരൂര്‍: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ് കരൂരില്‍ നയിച്ച റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 39 മരണം. മരിച്ചവരില്‍ 2 വയസ്സുകാരന്‍ ഉള്‍പ്പെടെ 8 കുട്ടികളുണ്ട്. രണ്ട് ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 17 സ്ത്രീകള്‍ക്കും ജീവന്‍ നഷ്ടമായി. സംസ്ഥാന വ്യാപകമായി വിജയ് നടത്തുന്ന പ്രചരണ പരിപാടിയുടെ ഭാഗമായാണ് ശനിയാഴ്ച കരൂരില്‍ റാലി സംഘടിപ്പിച്ചത്. 10000 പേര്‍ പങ്കെടുക്കുന്ന റാലിക്കാണ് ടിവികെ അനുമതി തേടിയത്. എന്നാല്‍ ഒന്നര ലക്ഷത്തിലധികം പേര്‍ …

Read More »