Recent Posts

സംസ്ഥാനത്ത് മഴ കനക്കുന്നു; നാളെ നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

പാലക്കാട്: സംസ്ഥാനത്ത് തുലാ മഴ ശക്തി പ്രാപിച്ചതോടെ മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, …

Read More »

നെന്മാറ കൊലക്കേസ്: ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം; പ്രതി സ്ഥിരം കുറ്റവാസനയുള്ളയാളെന്ന് കോടതി

പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത വധക്കേസില്‍ പ്രതി ചെന്താമരയ്ക്ക് (53) ഇരട്ട ജീവപര്യന്തം. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസല്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതി സ്ഥിരം കുറ്റവാസനയുള്ള ആളാണെന്നും കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയാണെന്നും കോടതി കണ്ടെത്തി. ചെന്താമരയുടെ മാനസിക നില ഭദ്രമല്ലെന്ന വാദമായിരുന്നു പ്രതിഭാഗം ഏറ്റവും കൂടുതല്‍ ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ കോടതി ഈ വാദങ്ങളെ കോടതി തളുള്ളുകയും ചെന്താമരയുടെ മാനസികനില ഭദ്രമാണെന്നും അഭിപ്രായപ്പെട്ടു. പ്രതി കുറ്റം ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. …

Read More »

ജ്യൂസ് ജാക്കിംഗ്: പൊതു ഇടങ്ങളിലെ മൊബൈല്‍ ചാര്‍ജിംഗ് അത്ര സേഫല്ല ഷാജ്യേട്ടാ

കൊച്ചി: പൊതുസ്ഥലങ്ങളിലുള്ള മൊബൈല്‍ ചാര്‍ജിംഗ് പോയിന്റുകളില്‍ ചാര്‍ജ് ചെയ്യുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ഇത്തരത്തിലുള്ള ഫോണ്‍ ചാര്‍ജിംഗ് അത്ര സേഫല്ലെന്നാണ് പോലീസ് മുന്നറിയിപ്പ്. ജ്യൂസ് ജാക്കിംഗ് എന്ന പേരിലുള്ള സൈബര്‍ തട്ടിപ്പിലേക്ക് നമ്മള്‍ വെറുതെ തലവച്ചു കൊടുക്കരുതെന്നാണ് പോലീസ് മുന്നറിയിപ്പിലുള്ളത്. എന്താണ് ജ്യൂസ് ജാക്കിംഗ് പൊതു മൊബൈല്‍ ചാര്‍ജിംഗ് പോയന്റുകള്‍ (മാളുകള്‍, റെസ്റ്റോറന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍/ട്രെയിനുകള്‍) വഴി ഡാറ്റയും വ്യക്തിഗത വിവരങ്ങളും മോഷ്ടിക്കുന്ന സൈബര്‍ തട്ടിപ്പാണ് ‘ജ്യൂസ് ജാക്കിംഗ്’. സാധാരണ ചാര്‍ജിംഗ് …

Read More »