Recent Posts

കരൂര്‍ സന്ദര്‍ശിക്കാന്‍ വിജയ്ക്ക് അനുമതി നിഷേധിച്ച് പോലീസ്; മരണസംഖ്യ 41 ആയി ഉയര്‍ന്നു

കരൂര്‍: കരൂര്‍ സന്ദര്‍ശിക്കാന്‍ ടിവികെ അധ്യക്ഷനും നടനുമായ വിജയിന് അനുമതി നിഷേധിച്ച് പോലീസ്. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ളവ മുന്നില്‍ക്കണ്ടാണ് അനുമതി നിഷേധിച്ചത്. വിജയുടെ ചെന്നൈയിലെ വീടിനു നേരേ കഴിഞ്ഞ ദിവസം ബോംബ് ഭീഷണിയുണ്ടായിരുന്നു. ഇതില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. അതേസമയം ടിവികെയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി ഉയര്‍ന്നു. 50ഓളം പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 55 …

Read More »

വിളവെടുക്കാന്‍ ഒരാഴ്ച ബാക്കി; പന്നിമടയില്‍ നെല്‍കൃഷി നശിപ്പിച്ച് കാട്ടാന ആക്രമണം

മലമ്പുഴ: കൊയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നെല്‍പ്പാടത്തിറങ്ങി കാട്ടാനയുടെ വിളയാട്ടം. കൊട്ടേക്കാട് കിഴക്കേത്തറ സ്വദേശി എം.ജി അജിത്ത് കുമാറിന്റെ മലമ്പുഴ പന്നിമടയിലുള്ള മൂന്നേക്കാര്‍ പാടമാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെയുണ്ടായ കാട്ടാന ആക്രമണത്തില്‍ നശിച്ചത്. ടസ്‌കര്‍ 5 (പി.ടി 5) എന്ന കാഴ്ചക്കുറവുള്ള കാട്ടാനയാണ് കൃഷി നശിപ്പിച്ചതെന്നാണ് അജിത് കുമാര്‍ പറയുന്നത്. ജലസേചനത്തിനുള്ള പൈപ്പും വരമ്പുകളും ആന നശിപ്പിച്ചു. പ്രദേശത്ത് കാട്ടാന ശല്യം കൂടുതലാണെന്നും ഇത് നെല്‍കൃഷിയെ സാരമായി ബാധിച്ചതായും …

Read More »

മഴയില്‍ മുങ്ങി ഭീമനാട്ട് റോഡ്; ഗതാഗത തടസ്സം താല്‍ക്കാലികമായി പരിഹരിച്ചു

അലനല്ലൂര്‍/ പാലക്കാട്: കനത്ത മഴയില്‍ ഭീമനാട്ട് ഭാഗത്ത് കനത്ത വെള്ളക്കെട്ട്. ശനിയാഴ്ച ഉച്ചയ്ക്ക് പെയ്ത ശക്തമായ മഴയിലാണ് കുമരംപുത്തൂര്‍ ഒലിപ്പുഴ റോഡില്‍ വെള്ളം കയറിയത്. റോഡിന്റെ നടുവില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഇരുഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ പറ്റാത്ത അവസ്ഥയാണ്. മലയോര ഹൈവേയുടെ നിര്‍മ്മാണ പ്രവൃത്തികളുടെ ഭാഗമായി റോഡിന്റെ ഇരുഭാഗങ്ങളിലും അഴുക്കുചാല്‍ നിര്‍മിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇരുവശങ്ങളിലും അഴുക്കുചാലിന്റെ ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് ഉയര്‍ത്തിയിരിക്കയാണ്. ഇതിനിടയിലുള്ള ഭാഗത്താണ് വെള്ളക്കെട്ട്. റോഡ് പൊളിഞ്ഞു …

Read More »