Recent Posts

പാലക്കാട് പബ്ലിക് ലൈബ്രറി പൊളിക്കാനുള്ള നീക്കം ഉപേക്ഷിക്കണം; പ്രതിഷേധ ജ്വാലയുമായി ട്രാപ് നാടകവേദി പ്രവര്‍ത്തകര്‍

പാലക്കാട്: 75 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പബ്ലിക് ലൈബ്രറി കെട്ടിടം പൊളിച്ചു മാറ്റാനുള്ള നടപടിക്കെതിരെ പ്രതിഷേധം കനക്കുന്നു. ലൈബ്രറി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ട്രാപ് നാടകവേദി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല നടത്തി. മുതിര്‍ന്ന നാടക പ്രവര്‍ത്തകന്‍ പുത്തൂര്‍ രവി പരിപാടി ഉദ്ഘാടനം ചെയ്തു. 70000 പുസ്തകങ്ങള്‍ ലൈബ്രറിയില്‍ ഉണ്ടെന്നാണ് കണക്ക്. പുസ്തകങ്ങള്‍ വരും തലമുറയ്ക്ക് വേണ്ടി കൂടി സംരക്ഷിച്ച് നിര്‍ത്തണമെന്നും ലൈബ്രറി സംരക്ഷിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്. രവി തൈക്കാട് രചനയും സംവിധാനവും നിര്‍വഹിച്ച് …

Read More »

പട്ടാമ്പി ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തനസജ്ജമായി

പട്ടാമ്പി: ജനങ്ങളുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം പട്ടാമ്പിയിലെ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനസജ്ജമായി. അടുത്ത ശനിയാഴ്ച കേന്ദ്രത്തിന്റെ അവസാനഘട്ട പരിശോധനകള്‍ക്കായി വിദഗ്ദ സംഘമെത്തും. പരിശോധനയില്‍ അപാകതകള്‍ കണ്ടെത്തിയില്ലെങ്കില്‍ ഉടന്‍തന്നെ കേന്ദ്രം രോഗികള്‍ക്കായി തുറന്നുകൊടുക്കുമെന്ന് മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ പറഞ്ഞു. യൂണിറ്റിന്റെ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ വിജയകരമായിരുന്നു എന്ന് എംഎല്‍എ അറിയിച്ചിട്ടുണ്ട്. എംഎല്‍എ ഫണ്ടില്‍ നിന്നു 1.23 കോടി രൂപ ചിലവഴിച്ചാണ് കേന്ദ്രം നിര്‍മ്മിച്ചത്. ഡയാലിസിസിന് രണ്ട് ഷിഫ്റ്റുകളാണ് ആദ്യഘട്ടത്തിലുണ്ടാകുക. പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ …

Read More »

കരൂര്‍ സന്ദര്‍ശിക്കാന്‍ വിജയ്ക്ക് അനുമതി നിഷേധിച്ച് പോലീസ്; മരണസംഖ്യ 41 ആയി ഉയര്‍ന്നു

കരൂര്‍: കരൂര്‍ സന്ദര്‍ശിക്കാന്‍ ടിവികെ അധ്യക്ഷനും നടനുമായ വിജയിന് അനുമതി നിഷേധിച്ച് പോലീസ്. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ളവ മുന്നില്‍ക്കണ്ടാണ് അനുമതി നിഷേധിച്ചത്. വിജയുടെ ചെന്നൈയിലെ വീടിനു നേരേ കഴിഞ്ഞ ദിവസം ബോംബ് ഭീഷണിയുണ്ടായിരുന്നു. ഇതില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. അതേസമയം ടിവികെയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി ഉയര്‍ന്നു. 50ഓളം പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 55 …

Read More »