Recent Posts

മള്‍ട്ടിപ്ലക്‌സുകളില്‍ കുടിവെള്ളം സൗജന്യമായി നല്‍കണം; ഉപഭോക്തൃ കമ്മീഷന്‍

കൊച്ചി: മള്‍ട്ടിപ്ലെക്‌സ് തിയേറ്ററുകളില്‍ സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി. പുറത്തു നിന്നുള്ള ഭക്ഷണ വസ്തുക്കളും പാനീയങ്ങളും മള്‍ട്ടിപ്ലെക്‌സുകളില്‍ നിലവില്‍ അനുവദനീയമല്ല. ഈ സാഹചര്യത്തിലാണ് കുടിവെള്ളം ലഭ്യമാക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചത്. പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങള്‍ കൊണ്ടുപോകുന്നത് നിരോധിച്ചതും തിയേറ്ററിനുള്ളിലെ ഭക്ഷണസാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നത് ചൂണ്ടിക്കാണിച്ചും കോഴിക്കോട് സ്വദേശിയായ ഐ ശ്രീകാന്താണ് പരാതി നല്‍കിയത്. തിയേറ്ററുകളില്‍ സൗജന്യ കുടിവെള്ളം ലഭ്യമാക്കുന്നത് ഉപഭോക്താക്കളെ അറിയിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും കമ്മീഷന്‍ …

Read More »

പുനലൂരില്‍ ഭര്‍ത്താവ് ഭാര്യയെ മക്കളുടെ മുന്നില്‍വച്ച് വെട്ടിക്കൊന്നു; കൊലപാതക വിവരം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചു

കൊല്ലം: പുനലൂരില്‍ ഭര്‍ത്താവ് ഭാര്യയെ മക്കളുടെ മുന്നില്‍വച്ച് വെട്ടിക്കൊന്നു. വാളക്കോട് വില്ലേജില്‍ കലയനാട് ചാരുവിള വീട്ടില്‍ ശാലിനി (39) ആണ് ഭര്‍ത്താവ് ഐസക്കിന്റെ ക്രൂരകൃത്യത്തിനിരയായത്. സംഭവം നടക്കുമ്പോള്‍ ഇവരുടെ പത്തൊന്‍പതും പതിനൊന്നും വയസ്സുള്ള മക്കളും വീട്ടില്‍ ഉണ്ടായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. കൊലപാതക വിവരം ഐസക്ക് ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് പുറത്തറിയിച്ചത്. തുടര്‍ന്ന് പുനലൂര്‍ പോലീസില്‍ കീഴടങ്ങി. സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂളില്‍ ജോലി നോക്കുന്ന ശാലിനി കുറച്ചു കാലമായി ഐസക്കില്‍ …

Read More »

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞെന്ന് 12,265 പരാതികള്‍; സര്‍ക്കാരിന് ലഭിച്ചത് 11.01 കോടി; പാരിതോഷികം നല്‍കിയത് 1,29,265

തിരുവനന്തപുരം: പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞതു സംബന്ധിച്ച് സംസ്ഥാനത്ത് ഒരുവര്‍ഷത്തിനിടെ ലഭിച്ചത് 12,265 പരാതികള്‍. ഇതുവഴി സര്‍ക്കാരിന് ലഭിച്ചത് 11.01 കോടി രൂപയാണ്. പൊതുജനങ്ങള്‍ തെളിവു സഹിതം നല്‍കിയ 7912 പരാതികളില്‍ നടപടിയെടുത്തിട്ടുണ്ട്. ഇതുവഴി പരാതി നല്‍കിയവര്‍ക്ക് പാരിതോഷികമായി ലഭിച്ചത് 1,29,750 രൂപയാണ്. മാലിന്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കും നിയമലംഘനം റിപ്പോര്‍ട്ട് ചെയ്യാനുള്ള വാട്‌സ്ആപ് നമ്പര്‍ നല്‍കിയത്. 9446700800 എന്ന നമ്പറില്‍ പരാതി അറിയിക്കുന്നവര്‍ക്ക് ആദ്യം 2500 …

Read More »