Recent Posts

മഴ ചതിച്ചോ? മഹാരാഷ്ട്രയില്‍ 80ശതമാനം ഉള്ളി കൃഷിയും നശിച്ചു; വരും മാസങ്ങളില്‍ ഉള്ളി വില വര്‍ദ്ധിച്ചേക്കും

നാസിക്ക്: മഹാരാഷ്ട്രയില്‍ ഇത്തവണ പെയ്ത കനത്ത മഴയില്‍ 80 ശതമാനം ഉള്ളികൃഷിയും നശിച്ചത് ആശങ്കയാകുന്നു. രൂക്ഷമായ ഉള്ളിക്ഷാമമാണ് അടുത്ത മാസങ്ങളെ കാത്തിരിക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. മഴ കുറഞ്ഞതിനാല്‍ കൃഷിയിറക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കര്‍ഷകര്‍ ഇതിനോട് അനുകൂലമായല്ല പ്രതികരിച്ചത് എന്നതും പ്രതിസന്ധി കൂട്ടുന്നുണ്ട്. കൃഷിയിറക്കാനുള്ള ഭാരിച്ച ചിലവും ഉള്ളിവിലയിലെ കുറവും കര്‍ഷകരെ കൃഷിയിറക്കുന്നതില്‍ നിന്ന് പിന്നോട്ടടിക്കുന്നുണ്ട്. കഴിഞ്ഞ തവണ ഈ സമയത്ത് ക്വിന്റ്‌ലിന് നാലായിരവും അയ്യായിരവും വിലയുണ്ടായിരുന്നു. എന്നാല്‍ …

Read More »

ഷൊര്‍ണൂരില്‍ 14കാരനെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസ്

പാലക്കാട്: ഷൊര്‍ണൂരില്‍ 14കാരനെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസ്. ചേലക്കര സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ജാസ്മിനെതിരെയാണ് പരാതി. അയല്‍വാസിയായ കുട്ടി ക്വാര്‍ട്ടേഴ്‌സിലേക്ക് കല്ലെറിഞ്ഞെന്ന് ആരോപിച്ച് ഇവര്‍ കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. മതാാവിന്റെ പരാതിയില്‍ ഷൊര്‍ണൂര്‍ പോലീസാണ് കേസെടുത്തത്. ജാസ്മിന്റെ ക്വാര്‍ട്ടേഴ്‌സിന് കല്ലെറിഞ്ഞത് തന്റെ മകനല്ലെന്നും ഇവര്‍ പറഞ്ഞു. മര്‍ദ്ദനമേറ്റ കുട്ടി ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.

Read More »

കൊല്ലത്ത് ഒമ്പതാംക്ലാസുകാരി പ്രസവിച്ചു; അമ്മയോടൊപ്പം താമസിച്ചിരുന്ന സുഹൃത്ത് അറസ്റ്റില്‍

കൊല്ലം: കടയ്ക്കലില്‍ ഒന്‍പതാം ക്ലാസുകാരി പ്രസവിച്ചു. കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത് പ്രസവത്തോടെയാണ്. അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് വര്‍ഷത്തോളമായി ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നെന്നാണ് പോലീസ് പറയുന്നത്. ആശുപത്രിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പീഡിപ്പിച്ചത് അമ്മയുടെ സുഹൃത്താണെന്ന് അറിയുന്നത്. കുട്ടിയുടെ അച്ഛന്‍ ഇവരെ ഉപേക്ഷിച്ച് പോയതിന് ശേഷം രണ്ടു വര്‍ഷത്തോളമായി ഇയാളോടൊപ്പമാണ് കുട്ടിയുടെ അമ്മ കഴിയുന്നത്. …

Read More »