Recent Posts

ഇടുക്കിയിൽ വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു

ഇടുക്കി: വെള്ളത്തൂവലിൽ വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു. വെള്ളത്തൂവൽ സ്വദേശി വിക്രമൻ എന്നയാളുടെ വീടിനാണ് ഇന്നലെ രാത്രി തീ പിടിച്ചത്. മരിച്ചത് ആരെന്ന് വ്യക്തമല്ല. മൃതദ്ദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷസേനയെത്തി തീ അണച്ചതിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ വെള്ളത്തൂവൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പ്ലാസ്റ്റിക് സാധനങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തുന്നവരാണ് വീട്ടിൽ താമസിച്ചിരുന്നതെ ന്നാണ് നാട്ടുകാർ പറയുന്നത്. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം …

Read More »

തിരുവനന്തപുരം കോര്‍പറേഷന്‍: കെ.എസ് ശബരീനാഥന്‍ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയാകും

തിരുവനന്തപുരം: ഒറ്റയ്ക്ക് ഭരണം നേടാനുള്ള അംഗ ബലമില്ലെങ്കിലും തിരുവനന്തപുരം കോര്‍പറേഷനിലേക്ക് മത്സരിക്കാനൊരുങ്ങി യുഡിഎഫും എല്‍ഡിഎഫും. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ.എസ് ശബരീനാഥന്‍ മേയര്‍ സ്ഥാനാര്‍ത്ഥിയായും മേരി പുഷ്പം ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥിയായും മത്സരിക്കും. യുഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് സിപിഎമ്മും വ്യക്തമാക്കിയിട്ടുണ്ട്. പുന്നക്കാമു?ഗള്‍ കൗണ്‍സിലറും സിപിഐഎം ജില്ലാ കമ്മിറ്റി അംഗവുമായ ആര്‍.പി ശിവജി ആയിരിക്കും പാര്‍ട്ടിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി. മത്സരിക്കാതെ മാറി നില്‍ക്കുന്നത് ഗുണം ചെയ്യില്ലെന്ന …

Read More »

വാളയാറിലേത് ഹീനമായ കൊലപാതകം; കുടുംബത്തിന് 30 ലക്ഷം നഷ്ടപരിഹാരം നല്‍കും- മുഖ്യമന്ത്രി

തിരുവനന്തപുരം: വാളയാറിലേത് ഹീനമായ കൊലപാതകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആള്‍ക്കൂട്ട ആക്രമണത്തില്‍ മരിച്ച ഛത്തീസ്ഗഡ് സ്വദേശി രാമനാരായണന്‍ ഭാഗേലിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 30 ലക്ഷം രൂപ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 10 ലക്ഷം രൂപവീതം കുട്ടികള്‍ക്കും 5 ലക്ഷം വീതം ഭാര്യയ്ക്കും മാതാവിനും നല്‍കും. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. …

Read More »