Recent Posts

അമീബിക് മസ്തിഷ്‌ക ജ്വരം: സമരങ്ങള്‍ക്കിടെ പോലീസിന്റെ ജലപീരങ്കി പ്രയോഗത്തില്‍ ആശങ്ക

പാലക്കാട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമരമുഖങ്ങളില്‍ പോലീസ് ജലപീരങ്കി ഉപയോഗിക്കുന്നതില്‍ ആശങ്ക. ജലപീരങ്കികളില്‍ ഉപയോഗിക്കുന്ന ജലത്തില്‍ നിന്ന് രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നത്. സംസ്ഥാനത്ത് പ്രതിഷേധ സമരങ്ങളുണ്ടാകുമ്പോള്‍ ജലപീരങ്കി പ്രയോഗിക്കല്‍ പതിവാണ്. പോലീസ് ക്യാംപുകളിലെ കുളങ്ങളില്‍ നിന്നും കിണറുകളില്‍ നിന്നുമാണ് സാധാരണയായി ജലപീരങ്കിയില്‍ വെള്ളം നിറയ്ക്കുന്നത്. ഇത്തരം ജലസ്രോതസ്സുകള്‍ രോഗാണുക്കള്‍ ഇല്ലാത്ത ഇടങ്ങളാണെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ശക്തമായി വെള്ളം …

Read More »

സംസ്ഥാനത്ത് പാല്‍ വില കൂടും; വര്‍ധനവ് ക്ഷീരകര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില കൂട്ടുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീര കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും വര്‍ധനയുണ്ടാകുക. വില വര്‍ധിപ്പിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും മില്‍മയ്ക്കാണ് പാല്‍വില വര്‍ധിപ്പിക്കാനുള്ള അധികാരമുള്ളതെന്നും മന്ത്രി പറഞ്ഞു. സഭയില്‍ തോമസ് കെ തോമസ് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഏറ്റവും കൂടുതല്‍ പാലിന് വിലയുള്ള സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ അതിരൂക്ഷമായ വിലക്കയറ്റത്തെക്കുറിച്ച് സഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച നടന്നു. പ്രതിപക്ഷത്ത് നിന്ന് …

Read More »

ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നു; സ്‌കൂളിലെ പാചകപ്പുരയില്‍ തീപിടിത്തം

മണ്ണാര്‍ക്കാട്: സ്‌കൂളിലെ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് പാചകപ്പുരയ്ക്ക് തീപിടിച്ചു. എടത്തനാട്ടുകര വട്ടമണ്ണപ്പുറം എല്‍.പി സ്‌കൂളില്‍ ഇന്ന് രാവിലെയാണ് സംഭവം. ഉടന്‍തന്നെ അഗ്നിരക്ഷ സേനയെത്തി തീയണച്ചതിനാല്‍ ആര്‍ക്കും പരിക്കില്ല. അഗ്നിരക്ഷാ സേന നല്‍കിയ നിര്‍ദേശപ്രകാരം അധ്യാപകര്‍ പെട്ടെന്ന് തന്നെ കുട്ടികളെ സ്‌കൂളില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തുടര്‍ന്ന് അധ്യാപകര്‍ തന്നെ ഗ്യാസ് ലീക്കും സിലിണ്ടറില്‍ നിന്ന് വരുന്ന തീയും അണച്ചതാണ് വലിയ ദുരന്തം ഒഴിവാകാന്‍ കാരണം. ഗ്യാസ് സിലിണ്ടറിന്റെ റഗുലേറ്റര്‍ …

Read More »