Recent Posts

പമ്പയിലും നിലയ്ക്കലിലും 5ജി സേവനവുമായി ജിയോ

പത്തനംതിട്ട: പമ്പയിലും നിലയ്ക്കലിലും 5 ജി സേവനങ്ങളുമായി ജിയോ. ജിയോ എയര്‍ ഫൈബര്‍ മുഖേനയുള്ള ബ്രോഡ്ബാന്‍ഡ് സേവനങ്ങളാണ് ലഭ്യമാക്കുക. നേരത്തേ തീര്‍ത്ഥാടന സീസണില്‍ മാത്രമായിരുന്നു 5ജി സേവനങ്ങള്‍ ലഭ്യമായിരുന്നത്. 5ജി സേവനങ്ങള്‍ ഇനി മുതല്‍ വര്‍ഷം മുഴുവന്‍ ലഭിക്കും. കേരളത്തില്‍ ജിയോ മൊബൈല്‍ സേവനങ്ങള്‍ക്ക് 1.1 കോടിയും ബ്രോഡ്ബാന്‍ഡിന് 5 ലക്ഷത്തിലധികവും ഉപഭോക്താക്കളുണ്ട്. വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് വഴി കണക്ടിവിറ്റി വെല്ലുവിളികള്‍ പരിഹരിക്കുന്നതാണ് ജിയോ എയര്‍ഫൈബര്‍.

Read More »

ഭിക്ഷാടകനായ ഭര്‍ത്താവിന് മാസവരുമാനം 25000 രൂപ; ജീവനാംശം വേണമെന്ന യുവതിയുടെ ഹരജി കോടതി തള്ളി

കൊച്ചി: ഭിക്ഷാടകനായ ഭര്‍ത്താവിന്റെ മാസവരുമാനത്തില്‍ നിന്നും ജീവനാംശം വേണമെന്ന യുവതിയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഭിക്ഷാടനം ഉപജീവനമാക്കിയ ഒരാളോട് ജീവനാംശം ആവശ്യപ്പെടാന്‍ ഭാര്യയ്ക്ക് കഴിയില്ലെന്നാണ് കോടതി പറഞ്ഞത്. പാലക്കാട് സ്വദേശിയായ സെയ്ദലവിക്കെതിരെ രണ്ടാംഭാര്യയാണ് ഹരജി നല്‍കിയത്. ഭാര്യയുടേത് പിച്ച ചട്ടിയില്‍ കയ്യിട്ടുവാരുന്ന പ്രവൃത്തിയാണെന്ന് പറഞ്ഞാണ് കോടതി ഹരജി തള്ളിയത്. ഭര്‍ത്താവിന് ഭിക്ഷാടനത്തിലൂടെ ലഭിക്കുന്ന മാസവരുമാനമായ 25000 രൂപയില്‍ നിന്നും 10000 രൂപയാണ് ജീവനാംശമായി ആവശ്യപ്പെട്ടത്. കാഴ്ച പരിമിതിയുള്ള സെയ്തലവി ഒന്നാം …

Read More »

ജില്ലയിലെ മൂന്ന് പച്ചത്തുരുത്തുകള്‍ക്ക് മുഖ്യമന്ത്രിയുടെ പുരസ്‌കാരം

പാലക്കാട്: പച്ചത്തുരുത്ത് പദ്ധതിയില്‍ പെടുത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ജില്ലയിലെ മൂന്ന് പച്ചത്തുരുത്തുകള്‍ക്ക് മുഖ്യമന്ത്രിയുടെ പുരസ്‌കാരം. സംസ്ഥാന സര്‍ക്കാരിന്റെ പരിസ്ഥിതി പുന:സ്ഥാപന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഹരിത കേരളം മിഷന്‍ 2019 മുതലാണ് പച്ചത്തുരുത്ത് പദ്ധതി നടപ്പിലാക്കി വരുന്നത്. സംസ്ഥാന തലത്തില്‍ തദ്ദേശ സ്ഥാപന വിഭാഗത്തിനുള്ള രണ്ടാം സ്ഥാനം കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കുമ്പളംചോല പച്ചത്തുരുത്തിന് ലഭിച്ചു. കൊടുമ്പ് പഞ്ചായത്തിലെ കരിങ്കരപ്പുള്ളി കനാല്‍തീരം പച്ചത്തുരുത്ത് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡിന് അര്‍ഹമായി. …

Read More »