Recent Posts

മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്ക് ചുവട് വെച്ച് കോട്ടയ്ക്കല്‍ ആര്യവൈദ്യശാല

മലപ്പുറം: മൃഗസംരക്ഷണ ഔഷധമേഖലയിലേക്കും ചുവട് വച്ച് കോട്ടക്കല്‍ ആര്യവൈദ്യശാല. അണുബാധ പടരുന്നത് തടയുന്നതും പാര്‍ശ്വഫലങ്ങളില്ലാത്തതുമായ മൃഗാരോഗ്യപരിപാലനത്തിന് ഉപകരിക്കുന്ന മരുന്നുകളുടെ ഗവേഷണത്തില്‍ നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡുമായി (NDDB) സഹകരിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ കമ്പനി ഒപ്പുവെച്ചു. കര്‍ഷകര്‍ക്കു പ്രയോജനപ്പെടുന്ന, സാമ്പത്തിക ബാധ്യത അധികമില്ലാത്ത ഔഷധങ്ങളുടെ നിര്‍മ്മാണത്തിനാണ് പ്രാധാന്യം കൊടുക്കുക. ആയുര്‍വേദത്തില്‍ വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്ന ഔഷധങ്ങളെ കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ശാലിഹോത്ര സാഹിത എന്ന ഗ്രന്ഥത്തിലാണിതുള്ളത്. ഗ്രന്ഥങ്ങളില്‍ നിര്‍ദേശിച്ചിട്ടുള്ള ചികിത്സാരീതികള്‍ ആധുനിക സാങ്കേതിക വിദ്യ …

Read More »

ഫ്‌ളിപ്കാര്‍ട്ടില്‍ ഇനി ബുള്ളറ്റും; റോയല്‍ എന്‍ഫീല്‍ഡുമായി കൈകോര്‍ത്തു

ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എല്ലാം ഓണ്‍ലൈനില്‍ കിട്ടുന്ന കാലമാണിത്. പ്രമുഖ ഓണ്‍ലൈന്‍ സൈറ്റുകളെല്ലാം തങ്ങളുടെ പ്രൊഡക്റ്റ് കാറ്റലോഗ് വിപുലപ്പെടുത്താന്‍ മത്സരിക്കുന്ന തിരക്കിലുമാണ്. ഇപ്പോഴിതാ പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ഫ്‌ളിപ്കാര്‍ട്ടില്‍ ബുള്ളറ്റ് ഉള്‍പ്പെടെയുള്ള 350 സിസി മോട്ടോര്‍ സൈക്കിളുകള്‍ വില്‍ക്കാന്‍ കൈകോര്‍ത്തിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. ബുള്ളറ്റ് 350, ക്ലാസിക് 350, ഹണ്ടര്‍ 350, ഗോവാന്‍ ക്ലാസിക് 350, പുതിയ മെറ്റിയോര്‍ 350 എന്നിവയുള്‍പ്പെടെ മുഴുവന്‍ 350 സിസി മോട്ടോര്‍സൈക്കിളുകളും സെപ്റ്റംബര്‍ 22 …

Read More »

പമ്പയിലും നിലയ്ക്കലിലും 5ജി സേവനവുമായി ജിയോ

പത്തനംതിട്ട: പമ്പയിലും നിലയ്ക്കലിലും 5 ജി സേവനങ്ങളുമായി ജിയോ. ജിയോ എയര്‍ ഫൈബര്‍ മുഖേനയുള്ള ബ്രോഡ്ബാന്‍ഡ് സേവനങ്ങളാണ് ലഭ്യമാക്കുക. നേരത്തേ തീര്‍ത്ഥാടന സീസണില്‍ മാത്രമായിരുന്നു 5ജി സേവനങ്ങള്‍ ലഭ്യമായിരുന്നത്. 5ജി സേവനങ്ങള്‍ ഇനി മുതല്‍ വര്‍ഷം മുഴുവന്‍ ലഭിക്കും. കേരളത്തില്‍ ജിയോ മൊബൈല്‍ സേവനങ്ങള്‍ക്ക് 1.1 കോടിയും ബ്രോഡ്ബാന്‍ഡിന് 5 ലക്ഷത്തിലധികവും ഉപഭോക്താക്കളുണ്ട്. വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് വഴി കണക്ടിവിറ്റി വെല്ലുവിളികള്‍ പരിഹരിക്കുന്നതാണ് ജിയോ എയര്‍ഫൈബര്‍.

Read More »