Recent Posts

സംസ്ഥാനത്ത് പാല്‍ വില കൂടും; വര്‍ധനവ് ക്ഷീരകര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില കൂട്ടുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീര കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും വര്‍ധനയുണ്ടാകുക. വില വര്‍ധിപ്പിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും മില്‍മയ്ക്കാണ് പാല്‍വില വര്‍ധിപ്പിക്കാനുള്ള അധികാരമുള്ളതെന്നും മന്ത്രി പറഞ്ഞു. സഭയില്‍ തോമസ് കെ തോമസ് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഏറ്റവും കൂടുതല്‍ പാലിന് വിലയുള്ള സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ അതിരൂക്ഷമായ വിലക്കയറ്റത്തെക്കുറിച്ച് സഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച നടന്നു. പ്രതിപക്ഷത്ത് നിന്ന് …

Read More »

ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നു; സ്‌കൂളിലെ പാചകപ്പുരയില്‍ തീപിടിത്തം

മണ്ണാര്‍ക്കാട്: സ്‌കൂളിലെ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് പാചകപ്പുരയ്ക്ക് തീപിടിച്ചു. എടത്തനാട്ടുകര വട്ടമണ്ണപ്പുറം എല്‍.പി സ്‌കൂളില്‍ ഇന്ന് രാവിലെയാണ് സംഭവം. ഉടന്‍തന്നെ അഗ്നിരക്ഷ സേനയെത്തി തീയണച്ചതിനാല്‍ ആര്‍ക്കും പരിക്കില്ല. അഗ്നിരക്ഷാ സേന നല്‍കിയ നിര്‍ദേശപ്രകാരം അധ്യാപകര്‍ പെട്ടെന്ന് തന്നെ കുട്ടികളെ സ്‌കൂളില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തുടര്‍ന്ന് അധ്യാപകര്‍ തന്നെ ഗ്യാസ് ലീക്കും സിലിണ്ടറില്‍ നിന്ന് വരുന്ന തീയും അണച്ചതാണ് വലിയ ദുരന്തം ഒഴിവാകാന്‍ കാരണം. ഗ്യാസ് സിലിണ്ടറിന്റെ റഗുലേറ്റര്‍ …

Read More »

‘അമ്മയുടെ മറവിരോഗം മക്കള്‍ക്ക് ഭാരമാകരുത്‌; ഭാര്യയെ കൊലപ്പെടുത്തി വയോധികന്‍ ആത്മഹത്യ ചെയ്തു

പാലക്കാട്: മാങ്കുറുശ്ശിയില്‍ വയോധികരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. മരിച്ച പങ്കജത്തിനെ (80) ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് രാജന്‍ (85) തൂങ്ങി മരിക്കുകയായിരുന്നു. പങ്കജത്തിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍. ഇന്നലെ രാവിലെയാണ് ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പങ്കജത്തിനെ കൊലപ്പെടുത്തിയത് അവരുടെ സമ്മതത്തോടെയാണെന്നും അസുഖങ്ങളിലുള്ള മനോവിഷമമാണ് കാരണമെന്നും പൊലീസ് പറയുന്നു. വീടിന്റെ മുകള്‍ നിലയിലാണ് രാജനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രാജന്‍ …

Read More »