Recent Posts

പേരാമ്പ്രയിലെ സംഘര്‍ഷം; ഷാഫി പറമ്പിലിന്റെ മൂക്കിന്റെ എല്ലിനു 2 പൊട്ടല്‍, ശസ്ത്രക്രിയ പൂര്‍ത്തിയായി, സംസ്ഥാന വ്യാപക പ്രതിഷേധം

കോഴിക്കോട് :പേരാമ്പ്ര സികെജി കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ പൊലീസിന്റെ മര്‍ദനത്തില്‍ പരുക്കേറ്റ ഷാഫി പറമ്പില്‍ എംപിയുടെ മൂക്കിലെ ശസ്ത്രക്രിയ പൂര്‍ത്തിയായി. ഷാഫിയുടെ മൂക്കിന്റെ എല്ലിനു രണ്ടു പൊട്ടലുണ്ട്. പൊലീസ് മര്‍ദനത്തില്‍ പത്തോളം യുഡിഎഫ് പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റിരുന്നു. കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുകയാണ്. 3 മണിക്ക് പേരാമ്പ്രയില്‍ പ്രതിഷേധ സംഗമം നടക്കും. ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍, എന്‍എസ്യു മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി കെ.എം.അഭിജിത്ത്, കെപിസിസി അംഗം …

Read More »

കള്ളപ്പണം വെളുപ്പിക്കല്‍; മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് ഇഡി സമന്‍സ്. 2023ലാണ് വിവേിന് ഇഡി സമന്‍സ് അയച്ചത്. 2023 ഫെബ്രുവരി 14ന് രാവിലെ 10.30ന് ഇഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടായിരുന്നു സമന്‍സ്. എന്നാല്‍ വിവേക് കിരണ്‍ അന്ന് ഹാജരായില്ല. ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് സമന്‍സ് എന്നാണ് സൂചന. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ 50ാം വകുപ്പിലെ 2, 3 ഉപവകുപ്പുകള്‍ പ്രകാരമാണ് …

Read More »

എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഒരു മരണംകൂടി; മരിച്ചത് പത്താംക്ലാസ് വിദ്യാര്‍ത്ഥി

കോട്ടയം: എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. പത്താംക്ലാസ് വിദ്യാര്‍ത്ഥിയും എസ്എച്ച് മൗണ്ട് സ്വദേശിയുമായ ലെനന്‍ സി ശ്യാം (15) ആണ് മരിച്ചത്. പനി ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരണം. മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും. സംസ്ഥാനത്ത് എലിപ്പനി ബാധിച്ചവരുടെ എണ്ണം കൂടിവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 90 പേരാണ് വിവിധ ആശുപത്രികളില്‍ അസുഖം ബാധിച്ച് ചികിത്സ തേടിയത്. മറ്റ് അസുഖങ്ങള്‍ക്കൊപ്പം …

Read More »