Recent Posts

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസി ബസില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം; കണ്ടക്ടര്‍ അറസ്റ്റില്‍

ഒറ്റപ്പാലം: കെ.എസ്.ആര്‍.ടി.സി ബസില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം നടത്തിയ കണ്ടക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രിയില്‍ കോയമ്പത്തൂരില്‍ നിന്നും ഗുരുവായൂരിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ വച്ച് പെണ്‍കുട്ടിയോട് കണ്ടക്ടര്‍ മോശമായി പെരുമാറിയെന്നാണ് കേസ്. ഇവരുടെ പരാതിയിലാണ് കണ്ടക്ടറെ കസ്റ്റഡിയിലെടുത്തത്. യാത്രയ്ക്കിടയില്‍ പെണ്‍കുട്ടിയുടെ അടുത്തിരുന്ന കണ്ടക്ടര്‍ മോശമായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ വിളിച്ച് പരാതിപ്പെട്ടു. ഈസ്റ്റ് ഒറ്റപ്പാലത്ത് വച്ചാണ് സംഭവമെന്നാണ് പോലീസ് പറയുന്നത്. കണ്ടക്ടറെ ചോദ്യം ചെയ്ത് വരികയാണ്.

Read More »

പാലക്കാട് ഉപജില്ലാ സ്‌കൂള്‍ കായികമേളയില്‍ പ്രതിഷേധിച്ച് കായികാധ്യാപകര്‍: മത്സരങ്ങള്‍ വൈകി

പാലക്കാട്: ഉപജില്ലാ സ്‌കൂള്‍ കായികമേളയില്‍ പ്രതിഷേധിച്ച് കായികാധ്യാപകര്‍. ഉപജില്ലയിലെ കായികാധ്യാപകരുടെ സംയുക്ത സംഘടനയുടെ നേതൃത്വത്തില്‍ ഔദ്യോഗിക ചുമതലകളില്‍ നിന്നും സംഘാടനത്തില്‍ നിന്നും അധ്യാപകര്‍ വിട്ടുനിന്നതോടെ മത്സരങ്ങള്‍ വൈകി. എല്ലാ സ്‌കൂളുകളിലും കായികാധ്യാപകരെ നിയമിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം. മത്സരങ്ങള്‍ക്കിടെ അധ്യാപകര്‍ കറുത്ത വസ്ത്രങ്ങളും മാസ്‌കും ധരിച്ച് അധ്യാപകര്‍ സിന്തറ്റിക് ട്രാക്കിലൂടെ പ്രതിശേധ മാര്‍ച്ച് നടത്തി. അധ്യാപകര്‍ പ്രതിഷേധിച്ചതോടെ മത്സരങ്ങള്‍ വൈകിയാണ് തുടങ്ങിയത്. 8 മണിക്കായിരുന്നു മത്സരങ്ങള്‍ തുടങ്ങേണ്ടിയിരുന്നത്.

Read More »

വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറിന മചാഡോയ്ക്ക് സമാധാന നൊബേല്‍

സ്‌റ്റോക്ക്‌ഹോം: വെനസ്വേലന്‍ പ്രതിപക്ഷ നേതാവും ദേശീയ അസംബ്ലി അംഗവുമായ മരിയ കൊറിന മചാഡോയ്ക്ക് ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം. രാജ്യത്തെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ക്കും ജനാധിപത്യ ഭരണം നിലവില്‍ വരുന്നതിനും നടത്തിയ സുപ്രധാന ഇടപെടലുകള്‍ക്കാണ് പുരസ്‌കാരം. ലാറ്റിനമേരിക്കയില്‍ അടുത്ത കാലത്തുണ്ടായ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ നേതൃനിരയിലുള്ള നേതാക്കളിലൊരാളാണ് മരിയ. വെനസ്വേലയിലെ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കുന്നതിലും മരിയയുടെ പങ്ക് നിര്‍ണ്ണായകമായിരുന്നു. അതേസമയം ഇസ്രയേലിനെ അംഗീകരിക്കുന്ന നേതാവ് കൂടിയാണ് മരിയ എന്നതും ശ്രദ്ധേയമാണ്. …

Read More »