Recent Posts

ഒറ്റപ്പാലത്ത് ആഭരണ നിര്‍മ്മാണ ശാലയിലെ കവര്‍ച്ച: ബംഗാള്‍ സ്വദേശി പിടിയില്‍

ഒറ്റപ്പാലം: അമ്പലപ്പാറ കടമ്പൂരിലെ ആഭരണ നിര്‍മ്മാണ ശാലയില്‍ കവര്‍ച്ച നടത്തിയ കേസില്‍ ബംഗാള്‍ സ്വദേശി പിടിയില്‍. ഹൂഗ്ലി നിജാംപൂര്‍ സ്വദേശി എസ്.കെ ജിയാവുളിനെ അന്വേഷണ സംഘം ബംഗാളിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മൂന്നിന് കടമ്പൂര്‍ ആര്‍.ജെ ജുവല്‍സില്‍ ആഭരണ നിര്‍മ്മാണത്തിന് എത്തിച്ച സ്വര്‍ണവും വെള്ളിയും തങ്കവുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. മോഷ്ടിക്കപ്പെട്ട ഉരുപ്പടികളുടെ ഒരുഭാഗം പോലീസ് കണ്ടെടുത്തിട്ടുണ്ട്. 5 പവന്‍ സ്വര്‍ണവും മൂന്നര ഗ്രാം തങ്കവും 200 ഗ്രാം വെള്ളിയും നഷ്ടപ്പെട്ടെന്നാണ് പരാതി. …

Read More »

സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊന്നു

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. വൃക്ക രോഗിയായ കരകുളം സ്വദേശി ജയന്തിയെയാണ് ഭര്‍ത്താവ് ഭാസുരന്‍ കൊലപ്പെടുത്തിയത്. ജയന്തി പട്ടം എസ്.യു.ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച അര്‍ദ്ധ രാത്രിയാണ് സംഭവം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭാസുരന്‍ ആശുപത്രിയുടെ മുകള്‍ നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാനും ശ്രമിച്ചു. ഇയാള്‍ എസ്.യു.ടി ആശുപത്രിയില്‍ തന്നെ ചികിത്സയിലാണ്. ഒക്ടോബര്‍ 1നാണ് ജയന്തിയെ ഡയാലിസിസ് ഉള്‍പ്പെടെയുള്ള …

Read More »

ഒരാഴ്ചക്കിടെ വന്യമൃഗ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത് 2പേര്‍ക്ക്; അഗളിയില്‍ ജനകീയ പ്രതിഷേധം

അഗളി: ഒരാഴ്ചക്കിടെ രണ്ടുപേര്‍ക്ക് വന്യമൃഗ ശല്യത്തില്‍ ജീവന്‍ നഷ്ടമായതില്‍ പ്രതിഷേധം ശക്തമാകുന്നു. രോഷാകുലരായ നാട്ടുകാര്‍ താവളം കവലയിലെ പ്രധാന റോഡ് ഉപരോധിച്ചു. ബുധനാഴ്ച രാവിലെ തുടങ്ങിയ പ്രതിഷേധത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. മണ്ണാര്‍ക്കാട് ഡിഎഫ്ഒ സി.അബ്ദുല്‍ ലത്തീഫ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ ഉച്ചയ്ക്ക് രണ്ടോടെയാണ് പ്രതിഷേധം അവസാനിച്ചത്. ചര്‍ച്ചയിലെ ഒത്തുതീര്‍പ്പ് പ്രകാരം മരണപ്പെട്ട ശാന്തകുമാറിന്റേയും ബാലസുബ്രഹ്‌മണ്യത്തിന്റേയും കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം സഹായ ധനത്തിന്റെ …

Read More »