Recent Posts

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം: മണ്ണാര്‍ക്കാട് ഡിപ്പോയ്ക്ക് മൂന്നാംസ്ഥാനം

പാലക്കാട്: കെഎസ്ആര്‍ടിസിയുടെ ജനപ്രിയ പാക്കേജായ ബജറ്റ് ടൂറിസം പദ്ധതിയില്‍ മണ്ണാര്‍ക്കാട് ഡിപ്പോയ്ക്ക് തിളക്കമാര്‍ന്ന നേട്ടം. മികച്ച പ്രവര്‍ത്തനത്തിന് മണ്ണാര്‍ക്കാട് ടൂറിസം സെല്ലിന് സംസ്ഥാന തലത്തില്‍ മൂന്നാംസ്ഥാനം ലഭിച്ചു. 98 ഡിപ്പോകളില്‍ നിന്നാണ് വിജയികളെ കണ്ടെത്തിയത്. സെപ്തംബറില്‍ എട്ടു യാത്രകള്‍ ഡിപ്പോയില്‍ നിന്നും സംഘടിപ്പിച്ചു. ഇതിന് പുറമേ ചാര്‍ട്ടേഡ് യാത്രകളും സംഘടിപ്പിച്ചിരുന്നു. കെ.ഷറഫുദ്ദീന്‍ ആണ് ബജറ്റ് ടൂറിസം സെല്ലിന്റെ കോര്‍ഡിനേറ്റര്‍.

Read More »

കോഴിക്കോട് നടുറോഡില്‍ പോത്ത് വിരണ്ടോടി; രണ്ടുപേര്‍ക്ക് കുത്തേറ്റു

കോഴിക്കോട്: നടക്കാവില്‍ വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തില്‍ രണ്ട്‌പേര്‍ക്ക് പരിക്ക്. ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന യാത്രക്കാരിയേയും കാല്‍നട യാത്രക്കാരനുമാണ് പോത്തിന്റെ കുത്തേറ്റത്. നഗരമധ്യേ നടക്കാവ് സിഎച്ച് ക്രോസ് റോഡില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ഏറെ നേരം നഗരത്തില്‍ പരിഭ്രാന്തി പരത്തിയ പോത്തിനെ സാഹസികമായി ഫയര്‍ഫോഴ്‌സ് കീഴ്‌പ്പെടുത്തി. പോത്തിന്റെ ആക്രമണത്തില്‍ വാഹനങ്ങള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. റെസ് ക്യു നെറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ചാണ് പോത്തിനെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സാഹസികമായി തളച്ചത്.  

Read More »

ഹമ്പട പൊന്നോ! 90000 കടന്ന് സ്വര്‍ണവില

പാലക്കാട്: സംസ്ഥാനത്ത് 90000 കടന്ന് സ്വര്‍ണവില കുതിക്കുന്നു. ഒരാഴ്ചക്കിടെ 4000 രൂപയിലധികമാണ് വര്‍ധിച്ചത്. ബുധനാഴ്ച ഗ്രാമിന് 105 രൂപയും പവന് 840 രൂപ വര്‍ദ്ധിച്ച് 90320 രൂപയിലെത്തി. അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിയാണ് സമീപകാലത്തെ വില വര്‍ധനവിന് കാരണമായി വിപണി വിദഗ്ദര്‍ പറയുന്നത്. രാജ്യാന്തര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 4020 ഡോളറായി. 2025 തുടക്കത്തില്‍ ഇത് 2500 ഡോളറായിരുന്നു. സ്വര്‍ണവില ഇതേ രീതിയില്‍ മുന്നോട്ട് പോയാല്‍ അടുത്ത് …

Read More »