Recent Posts

മാസപ്പടിയിൽ വിജിലൻസ് അന്വേഷണമില്ല: കുഴൽനാടന്‍റെ ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി :മാസപ്പടി ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ഹർജിയിൽ ഇടപെടാനില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് കെ. വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ചാണ് ഹർജി തള്ളിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ തുടങ്ങിയവർക്കെതിരേ വിജിലൻസ് അന്വേഷണം വേണമെന്നായിരുന്നു മാത്യു കുഴൽനാടന്‍റെ ആവശ്യം. തിരുവനന്തപുരം വിജിലൻസ് കോടതിയും കേരള ഹൈക്കോടതിയും നേരത്തെ മാത്യുവിന്‍റെ ഹർജി …

Read More »

തെരുവുനായ ശല്യത്തിനെതിരെ നാടകം കളിക്കുന്നതിനിടെ നടനെ തെരുവുനായ കടിച്ചു

കണ്ണൂര്‍: തെരുവുനായ ശല്യത്തിനെതിരെ ബോധവത്കരണ നാടകം കളിക്കുന്നതിനിടെ കലാകാരനു നേരെ തെരുവുനായയുടെ ആക്രമണം. കണ്ണൂര്‍ കണ്ടക്കൈ സ്വദേശി പി രാധാകൃഷ്ണനാണ് കടിയേറ്റത്. കണ്ണൂരിലെ വായനശാലയില്‍ നടന്ന ബോധവത്കരണ ഏകാംഗ നാടകാ അവതരണത്തിനിടെയായിരുന്നു സംഭവം. രാധാകൃഷ്ണന്റെ ഏഴാമത്തെ വേദിയായിരുന്നു ഇത്. വായനശാലയുടെ വരാന്തയില്‍ ഒരുക്കിയ വേദിയില്‍ നാടകം അവതരിപ്പിക്കുന്നതിനിടെ അവിടേക്ക് എത്തിയ തെരുവുനായ രാധാകൃഷ്ണനെ ആക്രമിക്കുകയായിരുന്നു. കുട്ടിക്ക് തെരുവുനായയുടെ കടിയേല്‍ക്കുന്ന ഭാഗം അഭിനയിക്കുന്നതിനിടെയാണ് സംഭവം. രാധാകൃഷ്ണന്റെ കാലിനാണ് കടിയേറ്റത്. നാടകത്തിന്റെ ഭാഗമാണെന്നാണ് …

Read More »

പൊന്നുംവില തന്നെ; പവന് 88000 കടന്നു

പാലക്കാട്: പൊന്നും വില എന്ന് പറയുന്നത് വെറുതെയല്ല. റെക്കോര്‍ഡ് കുതിപ്പിലാണ് സംസ്ഥാനത്ത് സ്വര്‍ണവില. പവന് ഇന്ന് 1000 രൂപ വര്‍ധിച്ച് 88000 രൂപയിലെത്തി. ശനിയാഴ്ച 640 രൂപയോളം വര്‍ദ്ധിച്ചിച്ച് ഞായറാഴ്ച വിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. അവിടെ നിന്നാണ് പവന് 1000 രൂപ വര്‍ധിച്ച് റെക്കോര്‍ഡ് വിലയിലെത്തിയത്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 88,560 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോള്‍മാര്‍ക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവന്‍ …

Read More »