Recent Posts

ഡയപ്പറും സാനിറ്ററി നാപ്കിനും കുന്നുകൂടുന്നു; ജില്ലയില്‍ സംസ്‌കരിക്കാന്‍ സൗകര്യമുള്ളത് പാലക്കാട് മാത്രം

പാലക്കാട്: ജില്ലയില്‍ ഡയപ്പര്‍, സാനിറ്ററി നാപ്കിന്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ ശാസ്ത്രീയമായ സംവിധാനങ്ങളില്ലാത്തത് പ്രതിസന്ധിയാകുന്നു. നഗരസഭ ശേഖരിക്കുന്ന ഇത്തരം മാലിന്യങ്ങള്‍ മാലിന്യ സംഭരണ ശാലകളില്‍ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. മറ്റ് മാലിന്യങ്ങള്‍ക്കൊപ്പം ചിലയിടങ്ങളില്‍ ഇവ അശാസ്ത്രീയമായി സംസ്‌കരിക്കുന്നുണ്ട്. ജില്ലയില്‍ പാലക്കാട് നഗരസഭയില്‍ മാത്രമാണ് നിലവില്‍ ഇവ സംസ്‌കരിക്കാനുള്ള ശാസ്ത്രീയ സംവിധാനമുള്ളത്. പാലക്കാട് ജില്ലയില്‍ ഏഴ് നഗര സഭകളാണുള്ളത്. മുന്‍പ് കുട്ടികളുടെ ഡയപ്പറുകളാണ് കൂടുതലായി എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ മുതിര്‍ന്നവരുടെ ഡയപ്പറുകളും സാനിറ്ററി നാപ്കിനുകളും …

Read More »

കുരുടിക്കാട് സിഗ്നലിന് സമീപം വാഹനാപകടം; ബൈക്ക് കത്തി നശിച്ചു

പാലക്കാട്: പുതുശ്ശേരി കുരുടിക്കാട് സിഗ്നലിനു സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് കത്തി നശിച്ചു. അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് ബൈക്കുകള്‍ കൂട്ടിയിടിക്കുകയും ബൈക്കുകളിലൊന്നിന് തീപിടിക്കുകയുമായിരുന്നു. ബൈക്ക് യാത്രക്കാരായ മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കത്തിയ ബൈക്കില്‍ രണ്ട് വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. ഇവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി 9.30നായിരുന്നു സംഭവം. കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ മുന്‍പിലുണ്ടായിരുന്ന ബൈക്കില്‍ ഇടിച്ചു. നിയന്ത്രണം വിട്ട ബൈക്ക് ഇതേ ദിശയിലൂടെ പോകുകയായിരുന്ന മറ്റൊരു ബൈക്കില്‍ …

Read More »

ചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം: സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ സെക്രട്ടറിയാണ് സംസ്ഥാനങ്ങളിലെ പ്രതിനിധികളുടെ ഓണ്‍ലൈന്‍ യോഗം വിളിച്ചത്. ഞായറാഴ്ച വൈകീട്ടാണ് യോഗം ചേരുക. ചുമ മരുന്നുകള്‍ കര്‍ശനമായി നിയന്ത്രിക്കണമെന്ന് നേരത്തെ സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദേശം പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുന്നത്. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും പ്രചാരണം ശക്തമാക്കുന്നതിലും തീരുമാനം ഉണ്ടായേക്കും. കുറ്റക്കാരെന്ന് കണ്ടെത്തുന്ന കമ്പനിക്കെതിരെ കടുത്ത …

Read More »