Recent Posts

വയനാട് പുനരധിവാസത്തിന് 260.56 കോടി കേന്ദ്ര സഹായം

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വയനാടിന്റെ പുനരധിവാസത്തിന് കേന്ദ്ര സര്‍ക്കാര്‍ 260.56 കോടി രൂപ അനുവദിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അദ്ധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് ദേശീയ ദുരന്ത ലഘൂകരണ നിധിയില്‍ നിന്ന് സഹായം അനുവദിച്ചത്. 2221 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. വയനാടിലെ പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രം ആദ്യമായി അനുവദിക്കുന്ന പ്രത്യേക സഹായമാണിത്. ഒമ്പത് സംസ്ഥാനങ്ങള്‍ക്കായി ആകെ 4645.60 കോടിയാണ് അനുവദിച്ചത്. 2022ല്‍ മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ അസമിന് 1270.788 കോടി …

Read More »

ഒക്ടോബറില്‍ യാത്രപോകാന്‍ കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറുകള്‍

പാലക്കാട്: ഒക്ടോബറിലെ വിനോദയാത്രകള്‍ക്ക് കെ.എസ്.ആര്‍.ടി.സിയുടെ ബഡ്ജറ്റ് ടൂറുകള്‍. പാലക്കാട്, ചിറ്റൂര്‍, മണ്ണാര്‍ക്കാട് ഡിപ്പോകളില്‍ നിന്ന് ഒക്ടോബര്‍ ഒന്നു മുതല്‍ 29 വരെയാണ് യാത്രകള്‍. പാലക്കാട് ഡിപ്പോയില്‍ നിന്ന് നെല്ലിയാമ്പതിയിലേക്ക് 1, 2, 3, 4, 5, 11, 12, 18, 19, 20, 26 ദിവസങ്ങളിലും മലക്കപ്പാറയിലേക്ക് 4, 19, 26 ദിവസങ്ങളിലും ഇല്ലിക്കല്‍കല്ലിലേക്ക് 2, 11, 20 ദിവസങ്ങളിലും സൈലന്റ് വാലിയിലേക്ക് 5, 18 ദിവസങ്ങളിലുമാണ് യാത്ര. രണ്ടുദിവസം …

Read More »

ഇന്ത്യയിലെ ഏറ്റവും ധനികന്‍ അംബാനി; അദാനിയെ മറികടന്നു

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ധനികനെന്ന സ്ഥാനം തിരിച്ചുപിടിച്ച് മുകേഷ് അംബാനി. 2025 ലെ എം3എം ഹുറൂണ്‍ ഇന്ത്യ സമ്പന്ന പട്ടികയാണ് പുറത്തുവന്നത്. 9.55 ലക്ഷം കോടി രൂപയാണ് മുകേഷ് അംബാനിയുടെ ആസ്തി. രണ്ടാം സ്ഥാനത്തുള്ള ഗൗതം അദാനിക്ക് 8.15 ലക്ഷം കോടിയുടെ ആസ്തിയുണ്ട്. 2.84 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി റോഷ്നി നാടാര്‍ മല്‍ഹോത്രയാണ് മൂന്നാം സ്ഥാനത്ത്. ബോളിവുഡ് താരം ഷാരൂഖ് ഖാനും ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. …

Read More »