Recent Posts

ആള്‍ക്കൂട്ട കൊലപാതകം: പ്രതികള്‍ക്കെതിരെ ആള്‍ക്കൂട്ട കൊലപാതകം, എസ്‌സി-എസ്ടി വകുപ്പുകള്‍ ചുമത്തി; 2 പേര്‍ കൂടി അറസ്റ്റില്‍

പാലക്കാട്: അട്ടപ്പള്ളത്ത് അതിഥിത്തൊഴിലാളിയെ ആല്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഗുരുതര വകുപ്പുകള്‍ ചുമത്തി. ആള്‍ക്കൂട്ട കൊലപാതകം, എസ്‌സി-എസ്ടി വകുപ്പുകളാണ് (ഭാരതീയ ന്യായ സംഹിത 103 (2)) പ്രതികള്‍ക്കെതിരെ ചുമത്തിയത്. മരിച്ച ഛത്തീസ്ഗഡ് സ്വദേശി രാംനാരായണ്‍ ഭാഗേലിന്റെ കുടുംബത്തിന്റേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും കടുത്ത സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് സംഭവമുണ്ടായി 7 ദിവസം കഴിഞ്ഞാണ് കടുത്ത വകുപ്പുകള്‍ ചുമത്തുന്നത്. കേസില്‍ 2 പേരെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. അട്ടപ്പള്ളം സ്വദേശികളായ ജഗദീഷ്, വിനോദ് എന്നിവരാണ് അറസ്റ്റിലായത്. …

Read More »

കോഴിവില കൂടും; തമിഴ്‌നാട്ടിലെ കോഴി കര്‍ഷകര്‍ സമരത്തിലേക്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ കോഴി കര്‍ഷകര്‍ ജനുവരി ഒന്നുമുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ കേരളത്തിലുള്‍പ്പെടെ കോഴി വില കൂടിയേക്കും. പൗള്‍ട്രി ഫാമുകള്‍ക്കു വേണ്ടി കോഴികളെ വളര്‍ത്തി നല്‍കുന്ന കര്‍ഷകരാണ് സമരം പ്രഖ്യാപിച്ചത്. കോഴി വളര്‍ത്തലിനുള്ള പ്രതിഫലം കൂട്ടണമെന്നാണ് കര്‍ഷകരുടെ ആവശ്യം. വന്‍കിട ഫാമുകള്‍ക്ക് കോഴികളെ നല്‍കുമ്പോള്‍ കിലോഗ്രാമിന് 6.5 രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഇത് 20 രൂപയായി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം.

Read More »

രാമാനാരായണ്‍ ഭാഗേലിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി; വിമാനമാര്‍ഗ്ഗം നാട്ടിലെത്തിക്കും

തൃശൂര്‍: വാളയാര്‍ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാമനാരായണ ഭാഗേലിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. വിമാനമാര്‍ഗ്ഗം മൃതദേഹം ഇന്ന് റായ്പൂരിലെത്തിക്കും. റവന്യൂ മന്ത്രി കെ.രാജനുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങിയത്. 10 ലക്ഷം രൂപയില്‍ കുറയാത്ത നഷ്ടപരിഹാരവും പ്രതികള്‍ക്കെതിരെ പട്ടികജാതിക്കാര്‍ക്കു നേരെയുള്ള അതിക്രമം, ആള്‍ക്കൂട്ട കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി നടപടിയെടുക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. ഇത് അംഗീകരിച്ചതോടെയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ …

Read More »