Recent Posts

വനിത ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യയ്ക്ക് വിജയത്തുടക്കം

ഗുവാഹട്ടി: വനിത ക്രിക്കറ്റ് ലോക കപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 59 റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യയുടെ ജയം. മഴകാരണം 47 ഓവറായി മത്സരം കുറച്ചിരുന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സെടുത്തപ്പോള്‍ ശ്രീലങ്ക 45.4 ഓവറില്‍ 211 റണ്‍സിന് പുറത്തായി. ദീപ്തി ശര്‍മ്മയാണ് (57) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മത്സരത്തില്‍ ദീപ്തി അര്‍ധ സെഞ്ച്വറി നേടുകയും മൂന്നു വിക്കറ്റെടുക്കുകയും ചെയ്തു. അമന്‍ജോത് …

Read More »

കൊടുന്തിരപ്പുള്ളി മഹാനവമി വിളക്കിന് തുടക്കമായി

പാലക്കാട്: കൊടുന്തിരപ്പുള്ളി ആദികേശവപുരം മഹാനവമി വിളക്കിന് ഭക്തിപൂര്‍വമായ തുടക്കം. പുലര്‍ച്ചെ നാലരയ്ക്ക് നിര്‍മാല്യ ദര്‍ശനവും നെയ് വിളക്കും നടന്നു. ശേഷം ആറരയ്ക്ക് സോപാന സംഗീതം, അയ്യപ്പന്‍ ക്ഷേത്രത്തില്‍ വിശേഷ കുംഭപൂജ, രുദ്രാഭിഷേകം, പുരുഷസൂക്ത ജപാഭിഷേകം, നവാഭിഷേകം എന്നിവയുണ്ട്. രാവിലെ ഏഴിന് ആദികേശവ പെരുമാളുടെ മുന്നില്‍ ആനയൂട്ട് ആരംഭിച്ചു. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പ്രഭാത ശീവേലിക്ക് ശേഷം രാവിലെ പത്തരയ്ക്കാണ് എഴുന്നള്ളത്ത്. വൈകുന്നേരം ഗുരുവായൂര്‍ ഇന്ദ്രസേനന്‍ നയിക്കുന്ന 15 ഗജവീരന്മാര്‍ അണിനിരക്കുന്ന കുടമാറ്റം …

Read More »

പൂച്ചയെ പിടിക്കാന്‍ കാന്റീനിലേക്ക് പാഞ്ഞുകയറി പുലി; ജീവനക്കാരന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

ഊട്ടി: കോത്തഗിരിയിലെ തേയിലത്തോട്ടത്തിലെ കാന്റീനില്‍ പുലിയെത്തി. പൂച്ചയെ പിടിക്കാന്‍ കാന്റീനിലേക്ക് ഓടിക്കയറിയ പുലിയെക്കണ്ട് ജീവനക്കാരന്‍ ഇറങ്ങിയോടി രക്ഷപ്പെട്ടു. ഈലാട് എസ്റ്റേറ്റിലെ കാന്റീനില്‍ തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പുലിയുടെ കയ്യില്‍ നിന്നും രക്ഷപ്പെടാന്‍ പൂച്ച ഓടുന്നതിനിടയ്ക്ക് അത്ഭുതകരമായാണ് ജീവനക്കാരന്‍ രക്ഷപ്പെട്ടത്. ജീവനക്കാരന്‍ ബഹളം വച്ചതോടെ പുലി തോട്ടത്തിലേക്ക് ഓടിമറഞ്ഞു. പുലിയെ കൂടുവച്ച് പിടികൂടണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Read More »