Recent Posts

വടക്കന്‍ ജില്ലകളില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും; പാലക്കാട് ഇന്ന് യെല്ലോ അലര്‍ട്ട്

പാലക്കാട്: വരും ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് …

Read More »

ബ്രൂവറി നിര്‍മ്മാണം: നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ എലപ്പുള്ളിയില്‍ ജെസിബി തടഞ്ഞ് ജനങ്ങളുടെ പ്രതിഷേധം

പാലക്കാട്: എലപ്പുള്ളിയിലെ നിര്‍ദ്ദിഷ്ട ബ്രൂവറി പ്ലാന്റില്‍ ജെസിബി തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. ബ്രൂവറിക്ക് ഏറ്റെടുത്ത ഭൂമിയില്‍ ആദ്യഘട്ട നടപടികളുടെ ഭാഗമായി സ്ഥലം വൃത്തിയാക്കാനുള്ള ഒയാസിസ് കമ്പനിയുടെ നീക്കമാണ് നാട്ടുകാര്‍ തടഞ്ഞത്. ജെസിബി ഉള്‍പ്പെടെയുള്ളവ നാട്ടുകാരും സമരസമിതി പ്രവര്‍ത്തകരും തടഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് പ്ലാന്റ് നിര്‍മ്മിക്കാന്‍ കണ്ടെത്തിയ സ്ഥലത്ത് സാധന സാമഗ്രികളെത്തിച്ചത്. സ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ബ്രൂവറി നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനിയിലാണ്. കേസ് ഒക്ടോബര്‍ ആറിനാണ് …

Read More »

20രൂപയ്ക്ക് ഭക്ഷണം; ജനതാ ഖാന പദ്ധതി കൂടുതല്‍ റെയില്‍വേ സ്റ്റേഷനുകളിലേക്ക്

പാലക്കാട്: കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭിക്കുക എന്നത് യാത്രയിലുടനീളം സാധാരണക്കാര്‍ നേരിടുന്ന ഒരു പ്രശ്‌നമാണ്. ഇത്തരമൊരു ലക്ഷ്യം മുന്നില്‍ക്കണ്ട് ദക്ഷിണ റെയില്‍വേ ആവിഷ്‌കരിച്ച് ‘ജനതാ ഖാന’ പദ്ധതി കൂടുതല്‍ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ് റെയില്‍വേ. 20 രൂപയ്ക്ക് ഭക്ഷണം നല്‍കുന്നതാണ് പദ്ധതി. തമിഴ്‌നാട് രീതിയിലുള്ള ലെമണ്‍ റൈസ്, പുളിസാദം, തൈര് സാദം തുടങ്ങിയവ പദ്ധതി വഴി സ്റ്റേഷനുകളില്‍ വിതരണം ചെയ്യാനാണ് റെയില്‍വേ ആലോചിക്കുന്നത്. നിലവില്‍ തിരഞ്ഞെടുത്ത 27 സ്റ്റേഷനുകളില്‍ പദ്ധതി പ്രകാരം …

Read More »