Recent Posts

ഇന്ത്യയില്‍ ക്യാന്‍സര്‍ മരണങ്ങളില്‍ മുന്നില്‍ സ്തനാര്‍ബുദമെന്ന് പഠനം

ഇന്ത്യയിലെ ക്യാന്‍സര്‍ ബാധിച്ചുള്ള മരണങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് സ്തനാര്‍ബുദമാണെന്ന് പഠനം. രണ്ടാംസ്ഥാനത്ത് ശ്വാസകോശാര്‍ബുദവും മൂന്നാംസ്ഥാനത്ത് അന്നനാളത്തിലെ ക്യാന്‍സറാണെന്നും പഠനത്തില്‍ പറയുന്നു. ക്യാന്‍സര്‍ രോഗം ബാധിച്ചുള്ള മരണങ്ങള്‍ ഇന്ത്യയില്‍ കൂടി വരുന്നതായും പഠനത്തില്‍ പറയുന്നു. ഗ്ലോബല്‍ ബേര്‍ഡന്‍ ഓഫ് ഡിസീസ് പുറത്തുവിട്ട പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. ലാന്‍സെറ്റ് ജേണലില്‍ ഇതുസംബന്ധിച്ച വിശദ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 204 രാജ്യങ്ങളില്‍ നടന്ന പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. മുപ്പത് വര്‍ഷത്തിനിടെ ഇന്ത്യയിലെ ക്യാന്‍സര്‍ കേസുകളില്‍ …

Read More »

ശുദ്ധജല പൈപ്പിലെ ചോര്‍ച്ച ഉദ്യോഗസ്ഥര്‍ അവഗണിച്ചു; റോഡിന്റെ ഭാഗം ഇടിഞ്ഞു താണു

പാലക്കാട്: ശുദ്ധജല പൈപ്പിലെ ചോര്‍ച്ച അടക്കാത്തത് മൂലം വെള്ളമിറങ്ങി റോഡിന്റെ ഭാഗം ഇടിഞ്ഞുതാണു. ചുണ്ണാമ്പുതറ പാലത്തിനു താഴെ റാം നഗറിലേക്കു പോകുന്ന റോഡിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞത്. പാലക്കാട് നഗരത്തില്‍ നിന്നു ജൈനിമേട് വഴി ഒലവക്കോട്ടേക്കു പോകുന്ന റോഡാണിത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. റോഡിനോടൊപ്പം വൈദ്യുതി പോസ്റ്റും തകര്‍ന്നിട്ടുണ്ട്. പലതവണ പ്രദേശവാസികള്‍ അറിയിച്ചിട്ടും ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചിട്ടുണ്ട്. അതേസമയം റോഡ് ഇടിയുന്ന സമയത്ത് ഇതുവഴി ബൈക്കില്‍ …

Read More »

പെരുമ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസം; കുറ്റക്കാര്‍ക്കെതിരെ കേസെടുക്കുമെന്ന് അഗളി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍

പാലക്കാട്: അട്ടപ്പാടിയില്‍ പെരുമ്പാമ്പിനെ പിടികൂടി കഴുത്തിലിട്ട് പ്രദര്‍ശിപ്പിക്കുകയും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യുകയും ചെയ്തവര്‍ക്കെതിരെ കേസെടുക്കുമെന്ന് വനംവകുപ്പ്. രണ്ടുദിവസം മുന്‍പാണ് അട്ടപ്പാടിയിലെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അഗളി മേട്ടുവഴിയിലെ ഒരു യുവാവ് പെരുമ്പാമ്പിനെ കഴുത്തിലിട്ട് നില്‍ക്കുന്ന വീഡിയോ പ്രചരിച്ചത്. ഇത് വനംവകുപ്പിന്റേയും ആര്‍.ആര്‍.ടിയുടെ ഗ്രൂപ്പുകളിലടക്കം പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്ന് അഗളി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചത്. പാമ്പുകള്‍ ഉള്‍പ്പെടെയുള്ള വന്യജീവികളെ പിടികൂടി പ്രദര്‍ശിപ്പിക്കുന്നത് കുറ്റകരമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ …

Read More »