Recent Posts

പി.വി അന്‍വറിനെ സ്വാഗതം ചെയ്ത് ബേപ്പൂരില്‍ ബോര്‍ഡുകള്‍; മണ്ഡലത്തില്‍ മത്സരിച്ചേക്കുമെന്ന് സൂചന

കോഴിക്കോട്: പി.വി അന്‍വറിനെ സ്വാഗതം ചെയ്ത് ബേപ്പൂര്‍ മണ്ഡലത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍. ‘പി.വി അന്‍വറിന്, ബേപ്പൂരിന്റെ മണ്ണിലേക്ക് സ്വാഗതം’ എന്നെഴുതിയ ബോര്‍ഡുകളാണ് പ്രത്യക്ഷപ്പെട്ടത്. പി.വി അന്‍വറിന് കോണ്‍ഗ്രസ് അസോസിയേറ്റ് അംഗത്വം നല്‍കിയതായുള്ള പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് ബേപ്പൂരില്‍ ബോര്‍ഡുകള്‍ വന്നതും എന്നതും ശ്രദ്ധേയമാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ അന്‍വര്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കുമെന്നതിന്റെ സൂചനകളായാണ് ഇതിനെ വിലയിരുത്തുന്നത്. കഴിഞ്ഞ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് പിണറായിസത്തേയും മരുമോനിസത്തേയും തകര്‍ക്കാന്‍ ബേപ്പൂരില്‍ നിന്ന് മത്സരിക്കാന്‍ …

Read More »

ഒരു ലക്ഷം കടന്ന് സ്വർണ വില; സർവകാല റെക്കോർഡിലേക്ക്

പാലക്കാട്: സർവകാല റെക്കോർഡുകൾ ഭേദിച്ച് സ്വർണ വില. ഒരു പവൻ സ്വര്‍ണത്തിന് 1,01,600 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 12,700 രൂപ നൽകണം. കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്വര്‍ണ വില മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുകയാണ്.  കോവിഡ് കാലത്ത് സ്വര്‍ണത്തിന് 40000 രൂപയായിരുന്നു വില. ഇത് 5 വര്‍ഷം കൊണ്ട് ഒരു ലക്ഷത്തിനപ്പുറം കടന്നിരിക്കുകയാണ്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ …

Read More »

കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കും വിലയിടിഞ്ഞു

പാലക്കാട്: വെളിച്ചെണ്ണ വില വീണ്ടും കുറഞ്ഞു. കൊപ്രയ്ക്ക് ക്വിന്റലിന് 100 രൂപയാണ് ഇന്ന് കാങ്കയം മാര്‍ക്കറ്റില്‍ കുറഞ്ഞത്. കൊച്ചിയില്‍ 200 രൂപയാണ് ഇടിഞ്ഞത്. കേരളത്തിലും തമിഴ്‌നാട്ടിലും വെളിച്ചെണ്ണ വില 300 രൂപ വീതം കുറഞ്ഞിട്ടുണ്ട്. അതേസമയം കുരുമുളക് വിലയില്‍ വര്‍ധനയാണുള്ളത്. ഡിമാന്‍ഡ് ദിനംപ്രതി ഉയര്‍ന്നതോടെയാണ് കുരുമുളക് വില വര്‍ധിക്കുന്നത്. ചില ഭാഗങ്ങളില്‍ കിലോയ്ക്ക് 225 രൂപ വരെ ഉയര്‍ന്നിട്ടുണ്ട്. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് മുളക് വില ഇന്ന് രണ്ട് രൂപ …

Read More »