Recent Posts

‘ബിന്ദുവിനെ കൊന്നു’ ബിന്ദു പത്മാനാഭനെ കൊലപ്പെടുത്തിയെന്ന് പ്രതി സെബാസ്റ്റ്യന്റെ കുറ്റസമ്മതം

ആലപ്പുഴ: ചേര്‍ത്തല സ്വദേശിയായിരുന്ന ബിന്ദു പത്മനാഭന്റെ കൊലപാതകത്തില്‍ പ്രതി സി.എം സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തിയതായി ക്രൈംബ്രാഞ്ച്. ബിന്ദുവിനെ കൊലപ്പെടുത്തിയത് താനാണെന്ന് സെബാസ്റ്റ്യന്‍ മൊഴി നല്‍കിയതായി അന്വേഷണസംഘം കോടതിയെ അറിയിച്ചു. കസ്റ്റഡി അപേക്ഷയിലാണ് ക്രൈം ബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ജൈനമ്മ കൊലക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെയാണ് ബിന്ദുവിനേയും കൊന്നത് താനാണെന്ന് കുറ്റസമ്മതം നടത്തിയത്. ഇതോടെ ബിന്ദു പത്മനാഭന്‍ കൊലക്കേസില്‍ സെബാസ്റ്റ്യനെ പ്രതി ചേര്‍ത്തു. ജൈനമ്മ കൊലപാതകക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് …

Read More »

റെയില്‍വേ സ്റ്റേഷന്‍ നവീകരണം: ഷൊര്‍ണൂരിലെ 100 വര്‍ഷം പഴക്കമുള്ള നടപ്പാലം പൊളിച്ചു നീക്കുന്നു

ഷൊര്‍ണൂര്‍: റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിന്റെ ഭാഗമായി അടച്ചിട്ടിരുന്ന പഴയ നടപ്പാലം പൊളിച്ചു നീക്കുന്ന പണികള്‍ പുരോഗമിക്കുന്നു. 100 വര്‍ഷത്തെ പഴക്കമുള്ള പാലം റെയില്‍വേ ബ്രിജസ് നടത്തിയ പരിശോധനയില്‍ കാലപ്പഴക്കത്താല്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പഴയ പാലത്തിന്റെ ചില ഭാഗങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ പൊളിച്ചു മാറ്റിയിരുന്നു. അവശേഷിച്ച ഇരുമ്പ് തൂണുകളില്‍ പുതിയ നടപ്പാത നിര്‍മ്മിക്കാമെന്ന് ആദ്യം തീരുമാനിച്ചെങ്കിലും തൂണുകള്‍ക്ക് ബലക്ഷയം കണ്ടെത്തി. തുടര്‍ന്നാണ് പാലം പൊളിക്കാന്‍ തീരുമാനമായത്. പഴയതിനേക്കാള്‍ വീതിയിലാണ് …

Read More »

പാലത്തിനായി 5000ത്തിലേറെ തെങ്ങുകള്‍ ജിയോ പൈലിങ്ങിലൂടെ താഴ്ത്തി; പെരുമ്പളം നിവാസികളുടെ സ്വപ്‌നം ഡിസംബറില്‍ പൂവണിയും

അരൂര്‍: പെരുമ്പളം പാലം ഡിസംബറോടെ ഗതാഗതത്തിനായി തുറന്നു നല്‍കാന്‍ കഴിയുമെന്ന് ദലീമ ജോജോ എംഎല്‍എ. പെരുമ്പളം ദ്വീപ് നിവാസികളുടെ ഒരുപാടു കാലത്തെ സ്വപ്‌നമാണ് ഇതോടെ പൂവണിയുന്നത്. പ്രദേശത്തെ അപ്രോച്ച് റോഡിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജിയോ പൈലിങ്ങിലൂടെ 5000ത്തിലധികം തെങ്ങുകള്‍ ഭൂമിയില്‍ താഴ്ത്തിയാണ് അപ്രോച്ച് റോഡിന്റെ പണി പുരോഗമിക്കുന്നത്. വടുതല ഭാഗത്തെ അപ്രോച്ച് റോഡിന്റെ പണികള്‍ പകുതിയിലധികം പൂര്‍ത്തിയായിട്ടുണ്ട്. 1157 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള 2 വരിപ്പാതയാണ് നിര്‍മിക്കുന്നത്. …

Read More »