Recent Posts

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും തിരഞ്ഞെടുപ്പിന് മുന്‍പ് വോട്ടര്‍പട്ടിക ഒരു തവണ കൂടി പുതുക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ എ.ഷാജഹാന്‍ പറഞ്ഞു. തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം സംസ്ഥാനത്ത് നീട്ടിവയ്ക്കണമെന്ന് കേന്ദ്ര കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്.ഐ.ആറും തദ്ദേശ തിരഞ്ഞെടുപ്പും ഒരേസമയത്താണ് നടക്കുക. ഒരേ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഈ രണ്ടു ജോലികളും ചെയ്യേണ്ടത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യങ്ങള്‍ …

Read More »

തുടര്‍ പഠനം മുടങ്ങിയ ഗ്രോത്രവിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങ്; അട്ടപ്പാടിയില്‍ ഓപ്പണ്‍ ഡിഗ്രി പ്രോഗ്രാമിന് തുടക്കമായി

പാലക്കാട്: പ്ലസ്ടുവിന് ശേഷം പഠനം മുടങ്ങിയവര്‍ക്ക് തുടര്‍ പഠനത്തിന് വഴി തുറന്ന് ഓപ്പണ്‍ ഡിഗ്രി പ്രോഗ്രാമിന് അട്ടപ്പാടിയില്‍ തുടക്കമായി. കുടുംബശ്രീയുടെ ആദിവാസി സമഗ്ര വികസന പദ്ധതിയും ജില്ലാ പഞ്ചായത്തും ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. സാങ്കേതിക സഹായങ്ങള്‍ ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും ജില്ല കുടുംബശ്രീ മിഷനുമാണ് നല്‍കുക. വട്ടലക്കി ഫാമിംഗ് സൊസൈറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. …

Read More »

ഇത് എയര്‍പോര്‍ട്ട് ആണോ? അതോ റിസോര്‍ട്ടോ? ഹിറ്റായി ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍

ഷൊര്‍ണൂര്‍: കണ്ടവര്‍ ആകെ അമ്പരന്നു. ഇത് എയര്‍പോര്‍ട്ടാണോ അതോ വല്ല റിസോര്‍ട്ടുമോ? ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷന്റെ മുന്‍കവാടത്തില്‍ അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ലൈറ്റുകള്‍ തെളിഞ്ഞപ്പോള്‍ ആളുകളില്‍ ചിലരെങ്കിലും ചെറുതായൊന്ന് അമ്പരന്നു. ഈ അമ്പരപ്പ് പലരും സമൂഹ മാധ്യമങ്ങളിലും ഷെയര്‍ ചെയ്തതോടെ മോടിപിടിപ്പിച്ച ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ കവാടം സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായി. വള്ളുവനാട്, ഷൊര്‍ണൂര്‍, ഒറ്റപ്പാലം ട്രോള്‍ തുടങ്ങിയ പേജുകളില്‍ സ്റ്റേഷന്റെ വീഡിയോകള്‍ ഹിറ്റായി മാറി. രാത്രികാല ഫോട്ടോഷൂട്ടിനും മറ്റുമായി സ്‌റ്റേഷന്‍ …

Read More »