Recent Posts

വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം: സര്‍ക്കാര്‍ കുടുംബത്തിന് അടിയന്തിര സഹായം നല്‍കണം- ഡിവൈഎഫ്‌ഐ

പാലക്കാട്: അട്ടപ്പള്ളത്ത് അതിഥിത്തൊഴിലാളി ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ നീതിയുക്തവും സമഗ്രവുമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ-സാംസ്‌കാരിക-മനുഷ്യാവകാശ സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. തൃശൂരിലുള്‍പ്പെടെ പ്രതിഷേധ യോഗങ്ങളും നടന്നു. വിഷയത്തില്‍ സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായിട്ടുണ്ട്. സംഭവം ഞെട്ടിക്കുന്നതും പരിഷ്‌കൃത സമൂഹത്തിന് അപമാനകരവും അപലപനീയവുമാണെന്നായിരുന്നു ഡിവൈഎ്‌ഐ വിഷയത്തില്‍ പ്രതികരിച്ചത്. മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് സര്‍ക്കാര്‍ അടിയന്തിര സഹായങ്ങള്‍ നല്‍കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ക്രൂരമായ …

Read More »

വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകം: കേസ് ക്രൈംബ്രാഞ്ചിന്

പാലക്കാട്: വാളയാറിലെ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട കൊലപാതകത്തിന്റെ അന്വേഷണം ഏറ്റെടുത്ത് ജില്ലാ ക്രൈംബ്രാഞ്ച്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുക. ഛത്തീസ്ഗഡ് സ്വദേശി രാംനാരായണ ഭയ്യാര്‍ (31) കഴിഞ്ഞ ദിവസമാണ് അട്ടപ്പള്ളത്ത് വച്ച് ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനിത്തിന് ഇരയായി കൊല്ലപ്പെട്ടത്. കള്ളനെന്നാരോപിച്ച് ഇയാളെ സംഘം ചേര്‍ന്ന് പ്രദേശവാസികള്‍ മര്‍ദിക്കുകയായിരുന്നു. കേസില്‍ അട്ടപ്പള്ളം സ്വദേശികളായ 5 പേര്‍ അറസ്റ്റിലായിട്ടുണ്ട്. 18ാം തിയ്യതി ഉച്ച കഴിഞ്ഞാണ് സംഭവം നടക്കുന്നത്. മര്‍ദ്ദനമേറ്റ് അവശനായ രാംനാരായണന് മണിക്കൂറുകള്‍ കഴിഞ്ഞാണ് …

Read More »

വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു

കല്‍പ്പറ്റ: വയനാട്ടില്‍ കടുവ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു. പുല്‍പ്പള്ളി വണ്ടിക്കടവ് ദേവര്‍ഗദ്ദ കാട്ടുനായ്ക്ക ഉന്നതിയിലെ കൂമൻ മാരൻ ആണ് മരിച്ചത്. സഹോദരിയോടൊപ്പം വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോഴാണ് കടുവയുടെ ആക്രമണം ഉണ്ടായത്. മാരനെ കടുവ ഉൾക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയെന്ന് പ്രദേശവാസികൾ പറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. പുഴയരികത്ത് നിന്ന് കൂമനെ വലിച്ചിഴച്ച് ഉൾക്കാട്ടിലേക്ക് കടുവ കൊണ്ടുപോകുകയായിരുന്നു. ജനവാസ മേഖലയോട് ചേർന്നുള്ള സ്ഥലത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. ശബ്ദം കേട്ട് …

Read More »