Recent Posts

ശബരിമല സ്വര്‍ണക്കൊള്ള; നടന്‍ ജയറാമിനെ എസ്‌ഐടി ചോദ്യം ചെയ്തു

ചെന്നൈ: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം തുടങ്ങുന്നത് ശബരിമലയില്‍ വച്ചാണെന്നും നിരവധി തവണ പൂജകള്‍ ചെയ്യാനായി പോറ്റി വീട്ടിലെത്തിയിരുന്നെന്നും ജയറാം മൊഴി നല്‍കി. പോറ്റിയെ വിശ്വസിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക ഇടപാടുകളോ തട്ടിപ്പിനെ കുറിച്ചോ അറിയില്ലായിരുന്നു. കട്ടിളപ്പാളി സ്മാര്‍ട്ട് ക്രിയേഷനില്‍ വച്ച് പൂജിച്ചപ്പോള്‍ പോറ്റി വിളിച്ചതിന്റെ പുറത്ത് പങ്കെടുത്തിരുന്നു എന്നാണ് ജയറാം …

Read More »

എസ്‌ഐആര്‍: അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി ഇന്ന്

തിരുവനന്തപുരം: എസ്‌ഐആറില്‍ പേരു ചേര്‍ക്കാനും ഒഴിവാക്കാനും ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. 11 ലക്ഷത്തിലധികം പേരാണ് പേരു ചേര്‍ക്കാനായി ഇതുവരെ അപേക്ഷിച്ചത്. ഹിയറിങ്ങും പരിശോധനയും ഫെബ്രുവരി പതിനാല് വരെ തുടരും. നേരത്തേ ഈ മാസം 22 വരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി നിശ്ചയിച്ചിരുന്നത്. തുടര്‍ന്ന് സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സമയം ഇന്നു വരെ നീട്ടി നല്‍കിയത്. 37 ലക്ഷത്തോളം പേരാണ് രേഖകള്‍ …

Read More »

റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് 5 ദിവസത്തെ സൗജന്യ ചികിത്സ; ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍

തിരുവനന്തപുരം: റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് 5 ദിവസം സൗജന്യ ചികിത്സ നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെയും ആറാമത്തെയും ബജറ്റിലാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വന്‍ പ്രഖ്യാപനം നടത്തിയത്. സര്‍ക്കാര്‍ ആശുപത്രിളിലും സ്വകാര്യ ആശുപത്രികളിലും ഈ സൗകര്യം ലഭ്യമാകും. ഇതിനായി 15 കോടി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയത്തില്‍ 1000 രൂപയും സാക്ഷരതാ പ്രേരക്മാരുടെ പ്രതിഫലത്തില്‍ 1000 രൂപയുടെ വര്‍ധനവും പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടി ടീച്ചര്‍മാര്‍ക്ക് 1000 രൂപയും …

Read More »