Recent Posts

ഹയര്‍സെക്കണ്ടറി രണ്ടാംവര്‍ഷ ഹിന്ദി പരീക്ഷ മാറ്റിവച്ചു

തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷയുടെ ഭാഗമായി നാളെ നടത്താനിരുന്ന പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റിവച്ചു. സാങ്കേതിക കാരണങ്ങളാല്‍ പരീക്ഷ മാറ്റിവയ്ക്കുന്നതായി പൊതു വിദ്യഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച സര്‍ക്കുലറില്‍ പറയുന്നു. മാറ്റിവച്ച പരീക്ഷ ക്രിസ്മസ് അവധിക്ക് ശേഷം തുറക്കുന്ന ദിവസം ഉച്ചയ്ക്ക് നടത്തുമെന്നും വകുപ്പ് അറിയിച്ചു.

Read More »

ചാന്തമ്പുള്ളി സ്വദേശി അനന്തകൃഷ്ണന്‍ അന്തരിച്ചു

എലപ്പുള്ളി: കുന്നാച്ചിയിലെ ഓട്ടോ ഡ്രൈവറും ചാന്തമ്പുള്ളി സ്വദേശിയുമായ അനന്ത കൃഷ്ണന്‍ (കണ്ണന്‍) അന്തരിച്ചു. 48 വയസ്സായിരുന്നു. ചാന്തമ്പുള്ളി കുട്ടിയുടേയും തങ്കത്തിന്റേയും മകനാണ്. ഭാര്യ കവിത. സംസ്‌കാരം നാളെ 12 മണിക്ക്.

Read More »

നടപടിക്രമങ്ങള്‍ പാലിച്ചില്ല; എലപ്പുള്ളി ബ്രൂവറിയുടെ അനുമതി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: എലപ്പുള്ളിയില്‍ ബ്രൂവറി നിര്‍മ്മിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. സ്വകാര്യ കമ്പനി ഒയാസിസിന് നല്‍കിയ പ്രാഥമിക അനുമതി നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കി. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് കമ്പനിക്ക് അനുമതി നല്‍കിയതെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. ബ്രൂവറിക്കെതിരെ അനുമതി നല്‍കിയതിന് എതിരെ ഒരുകൂട്ടം പൊതുതാല്‍പര്യ ഹരജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. അതിരൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന എലപ്പുള്ളിയില്‍ ഇത്രയും വലിയ പ്ലാന്റ് വരുന്നതോടെ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്നും ഭൂഗര്‍ഭ ജല സ്രോതസ്സുകളെ …

Read More »