Recent Posts

തെരുവുനായ പ്രശ്‌നത്തിന് അറുതിവരുത്തുമെന്ന് സ്ഥാനാര്‍ത്ഥികളുടെ വാഗ്ദാനം; 500 നായകള്‍ വിഷംചെന്ന് ചത്ത നിലയില്‍

ഹൈദരാബാദ്: തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയില്‍ 500ഓളം തെരുവുനായകള്‍ വിഷം ഉള്ളില്‍ച്ചെന്ന് ചത്ത നിലയില്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ സമയത്ത് തെരുവുനായകളെ ഉന്മൂലനം ചെയ്യുമെന്ന് സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാര്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു. തിരഞ്ഞെടുപ്പിന് പിന്നാലെ കഴിഞ്ഞ ആഴ്ചയിലാണ് കൂട്ടത്തോടെ നായകള്‍ ചത്ത നിലയില്‍ കണ്ടെത്തിയത്. ജനപ്രതിനിധികളാണ് നായകളെ കൊന്നൊടുക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ 5 പഞ്ചായത്തംഗങ്ങള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 300 ഓളം നായകളായിരുന്നു ചത്തത്. പിന്നീട് 200 എണ്ണത്തിനെ കൂടി …

Read More »

നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ 3വര്‍ഷത്തേക്ക് ലൈസന്‍സു നല്‍കില്ല; നിയമഭേദഗതിക്കൊരുങ്ങി സര്‍ക്കാര്‍

തുടര്‍ച്ചയായ നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനൊരുങ്ങി സര്‍ക്കാര്‍. ഇതിനായി മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ആവര്‍ത്തിച്ചുള്ള ട്രാഫിക് നിയമലംഘനങ്ങളെ തുടര്‍ന്ന് ലൈസന്‍സ് റദ്ദാക്കിയാല്‍ ആ വ്യക്തിക്ക് പിന്നീട് മൂന്നു വര്‍ഷത്തേക്ക് ലൈസന്‍സ് എടുക്കാന്‍ അനുവദിക്കില്ല എന്നുള്ളതാണ് പുതിയ ഭേദഗതികളിലൊന്ന്. നിയമഭേദഗതി സംബന്ധിച്ച നിര്‍ദേശത്തിലാണ് ഇക്കാര്യമുള്ളത്. റോഡപകടങ്ങളും അപകട മരണങ്ങളും കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ ഭേദഗതി. ഇതു സംബന്ധിച്ച നിര്‍ദേശം സംസ്ഥാന ഗതാഗത മന്ത്രിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ക്കും …

Read More »

റാങ്ക് പട്ടിക റദ്ദായി

പാലക്കാട്:  ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി.എസ്.ടി (തസ്തികമാറ്റം വഴിയുള്ള നിയമനം-കാറ്റഗറി നമ്പര്‍ 288/2024) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി നിലവില്‍ വന്ന റാങ്ക് പട്ടികയിലെ മുഴുവന്‍ ഉദ്യോഗാര്‍ഥികളേയും നിയമന ശിപാര്‍ശ നടത്തിയതിനാല്‍ 2026 ജനുവരി ആറ് പ്രാബല്യത്തിന് റാങ്ക് പട്ടിക റദ്ദായതായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

Read More »