Recent Posts

ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകള്‍ നാളെ; 1 മണിമുതല്‍ എറണാകുളത്ത് പൊതുദര്‍ശനം

കൊച്ചി: മലയാളികളുടെ പ്രിയതാരം ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കും. കണ്ടനാടുള്ള വീട്ടുവളപ്പില്‍ രാവിലെ 10 മണിക്ക് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതിയോടെയാകും ചടങ്ങുകള്‍ നടക്കുക. ഇന്ന് ഉച്ചയ്ക്ക് ഒരു മണിമുതല്‍ 3 മണിവരെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനം നടക്കും. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തും. ഡയാലിസിസിന് പോകുന്നതിനിടെ രാവിലെ 8.30ഓടെയാണ് ശ്രീനിവാസന്റെ അന്ത്യം. യാത്രയ്ക്കിടെ തളര്‍ച്ച അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശ്രീനിവാസന്റെ …

Read More »

നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു

കൊച്ചി: മലയാൡകളുടെ പ്രിയപ്പെട്ട നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 48 വര്‍ഷത്തെ സിനിമ ജീവിതത്തിനാണ് ഇതോടെ വിരാമമാകുന്നത്. 200 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Read More »

ഹയര്‍സെക്കണ്ടറി രണ്ടാംവര്‍ഷ ഹിന്ദി പരീക്ഷ മാറ്റിവച്ചു

തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷയുടെ ഭാഗമായി നാളെ നടത്താനിരുന്ന പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റിവച്ചു. സാങ്കേതിക കാരണങ്ങളാല്‍ പരീക്ഷ മാറ്റിവയ്ക്കുന്നതായി പൊതു വിദ്യഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച സര്‍ക്കുലറില്‍ പറയുന്നു. മാറ്റിവച്ച പരീക്ഷ ക്രിസ്മസ് അവധിക്ക് ശേഷം തുറക്കുന്ന ദിവസം ഉച്ചയ്ക്ക് നടത്തുമെന്നും വകുപ്പ് അറിയിച്ചു.

Read More »