Recent Posts

ജിദ്ദ-കരിപ്പൂര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ലാന്‍ഡിങ് ഗിയറില്‍ തകരാര്‍; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊച്ചി: ജിദ്ദയില്‍ നിന്നും കരിപ്പൂരിലേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ലാന്‍ഡിങ് ഗിയറുകളില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൊച്ചിയില്‍ അടിയന്തിര ലാന്‍ഡിങ്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ അടിയന്തിര ലാന്‍ഡിങ് നടത്തിയ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറുകള്‍ പൊട്ടി. തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. 160 യാത്രക്കാരാണ് വിമാനത്തിലുള്ളത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് സിയാല്‍ അറിയിച്ചിട്ടുണ്ട്. ജിദ്ദയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ 1.15ന് കരിപ്പൂരിലേക്ക് പുറപ്പെട്ട വിമാനമായിരുന്നു ഇത്. യാത്രാമധ്യേ വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചതിനെ …

Read More »

എസ്‌ഐആര്‍: പുറത്താകുന്നവര്‍ 24.95 ലക്ഷം; ഫോം നല്‍കാന്‍ ഇന്നുകൂടി അവസരം

പാലക്കാട്: സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ (എസ്‌ഐആര്‍) തുടര്‍ന്ന് പട്ടികയില്‍ നിന്ന് പുറത്താകുന്നത് 24.95 ലക്ഷം ആളുകള്‍. പുറത്താകുന്നവരുടെ പേരുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. https://ceo.kerala.gov/asd-lits എന്ന ലിങ്കില്‍ ബൂത്ത് അടിസ്ഥാനത്തില്‍ പട്ടിക പരിശോധിക്കാം. ഫോം നല്‍കാത്തവര്‍ക്ക് ഇന്നുകൂടി സമര്‍പ്പിക്കാന്‍ അവസരമുണ്ട്. ഇതിനു ശേഷമാണ് അന്തിമ കരട് പട്ടിക പ്രസിദ്ധീകരിക്കുക. എസ്‌ഐആറില്‍ കൂടുതല്‍ സമയം വേണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടെങ്കിലും കമ്മീഷന്‍ സമയം നീട്ടി നല്‍കിയിട്ടില്ല. എസ്‌ഐആറില്‍ പേരുണ്ടോ എന്ന് എങ്ങനെ …

Read More »

സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ച്‌ഐവി; രോഗബാധ 8നും 14നും ഇടയിലുള്ളവര്‍ക്ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ച്‌ഐവി സ്വിരീകരിച്ചു. സത്‌ന ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ 6 കുട്ടികള്‍ക്കാണ് രോഗബാധ. ജനിതക രോഗമായ തലാസീമിയ ബാധിച്ച കുട്ടികള്‍ ചികിത്സയ്ക്കിടെ രക്തം സ്വീകരിച്ചപ്പോഴാണ് അപകടത്തില്‍ പെടുന്നത്. നാല് മാസം മുന്‍പ് ഗുരുതര പിഴവ് ശ്രദ്ധയില്‍ പെട്ടെങ്കിലും അധികൃതര്‍ സംഭവം മൂടിവയ്ക്കുകയായിരുന്നു. കുട്ടികളുടെ മാതാപിതാക്കള്‍ പ്രതിഷേധം ശക്തമാക്കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. എട്ടും പതിനാലും വയസ്സിന് ഇടയിലുള്ള കുട്ടികളാണ് ഇവരെല്ലാം. …

Read More »