Recent Posts

തിരഞ്ഞെടുപ്പിലെ പരാജയം; ആത്മഹത്യയ്ക്ക് ശ്രമിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി മരിച്ചു

തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി മരിച്ചു. തിരുവനന്തപുരം ചെറിയകോണി സ്വദേശി വിജയകുമാരന്‍ നായരാണ് (59) മരിച്ചത്. അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്പൂര്‍ വാര്‍ഡില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചത്. ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ തൂങ്ങി മരിക്കാന്‍ ശ്രമിക്കുകയായിരുന്നു. മരത്തില്‍ തൂങ്ങിമരിക്കാനുള്ള ശ്രമം മകന്‍ കാണുകയും പെട്ടെന്ന തന്നെ വിജയകുമാരനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. വിജയകുമാരന്‍ നായര്‍ക്ക് …

Read More »

വയനാട് തുരങ്കപാത: നിര്‍മാണം തടയണമെന്ന ഹരജി ഹൈക്കോടതി തള്ളി; പാതയുടെ ചരിത്രവഴികള്‍ ഇങ്ങനെ

കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ വയനാട് തുരങ്കപാത നിര്‍മാണം തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. പദ്ധതി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് കോടതിയെ സമീപിച്ചത്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. തുരങ്ക പാത നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എല്ലാ അനുമതികളും പൂര്‍ത്തിയാക്കിയാണ് നിര്‍മ്മാണം തുടങ്ങിയതെന്നും കോടതി നിരീക്ഷിച്ചു. 2025 ആഗസ്റ്റിലാണ് മുഖ്യമന്ത്രി തുരങ്കപാതയുടെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. …

Read More »

കനത്ത മൂടല്‍മഞ്ഞ്: ഡല്‍ഹി-ആഗ്ര എക്‌സ്പ്രസ് വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 4 മരണം

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഡല്‍ഹി-ആഗ്ര എക്‌സ്പ്രസ് വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 4 മരണം. ബസുകളും കാറുകളും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. മഥുര ജില്ലയിലെ യമുന എക്സ്പ്രസ് വേയുടെ ആഗ്ര-നോയിഡ കാരിയേജ് വേയിലാണ് പുലര്‍ച്ചെ 2 മണിയോടെയാണ് അപകടം സംഭവിച്ചത്. കനത്ത മൂടല്‍മഞ്ഞിനിടെ ആറ് ബസുകളും രണ്ട് കാറുകളും കൂട്ടിയിടിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. …

Read More »