Recent Posts

മാത്തൂരില്‍ ആര് ഭരിക്കും? യുഡിഎഫിനും എല്‍ഡിഎഫിനും 8 സീറ്റുകള്‍

കുഴല്‍മന്ദം: മാത്തൂര്‍ പഞ്ചായത്തില്‍ ആര് ഭരണത്തിലേറുമെന്ന കാര്യത്തില്‍ ആശങ്കയ്ക്ക് വിരാമമായില്ല. പഞ്ചായത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. എല്‍ഡിഎഫും യുഡിഎഫും 8 വീതം സീറ്റുകളും എന്‍ഡിഎ 2 സീറ്റുമാണ് നേടിയത്. ബിജെപിയുടെ പിന്തുണ ലഭിച്ചാലേ ഏതെങ്കിലുമൊരു കക്ഷിക്ക് ഭരിക്കാന്‍ കഴിയൂ. അല്ലാത്ത പക്ഷം ടോസിലൂടെ അധ്യക്ഷനേയും ഉപാധ്യക്ഷനേയും സ്ഥിരംസമിതി അധ്യക്ഷരെയും തിരഞ്ഞെടുക്കുകയാണ് ചെയ്യുക. കഴിഞ്ഞ തവണ ഇതേ രീതിയില്‍ ഭരണം നടത്തിയ പഞ്ചായത്താണ് കുഴല്‍മന്ദം. 8 വീതം സീറ്റുകള്‍ യുഡിഎഫും എല്‍ഡിഎഫും …

Read More »

പിണറായിയില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; സിപിഎം പ്രവര്‍ത്തകന് ഗുരുതര പരിക്ക്

കണ്ണൂര്‍: സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് സിപിഎം പ്രവര്‍ത്തകന് പരിക്ക്. വെണ്ടുട്ടായി കനാല്‍കരയില്‍ വിപിന്‍ രാജിനാണ് പരിക്കേറ്റത്. സ്‌ഫോടക വസ്തു കയ്യിലിരുന്ന് പൊട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിപിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് 5 കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനം. ഉഗ്രശേഷിയുള്ള നാടന്‍ പടക്കമാണ് പൊട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓലപ്പടക്കമാണ് പൊട്ടിയതെന്നാണ് വിപിന്‍ നല്‍കിയ മൊഴി. പൊട്ടാത്ത പടക്കം കയ്യിലെടുത്തപ്പോള്‍ കയ്യിലിരുന്ന് പൊട്ടിയെന്നാണ് വിപിന്‍ ആശുപത്രി അധികൃതരെ അറിയിച്ചത്. സംഭവത്തില്‍ …

Read More »

തിരഞ്ഞെടുപ്പിലെ പരാജയം; ആത്മഹത്യയ്ക്ക് ശ്രമിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി മരിച്ചു

തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി മരിച്ചു. തിരുവനന്തപുരം ചെറിയകോണി സ്വദേശി വിജയകുമാരന്‍ നായരാണ് (59) മരിച്ചത്. അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്പൂര്‍ വാര്‍ഡില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചത്. ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ തൂങ്ങി മരിക്കാന്‍ ശ്രമിക്കുകയായിരുന്നു. മരത്തില്‍ തൂങ്ങിമരിക്കാനുള്ള ശ്രമം മകന്‍ കാണുകയും പെട്ടെന്ന തന്നെ വിജയകുമാരനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. വിജയകുമാരന്‍ നായര്‍ക്ക് …

Read More »